ഇറാനെതിരെ യുദ്ധം ആഗ്രഹിക്കുന്നില്ല: സഊദി

ഇറാനെതിരെ യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് സഊദി കിരീടാവകാശി  മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജാവ്.കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ധേഹം.

ഇറാന്റെ ഭീഷണികളെ സഊദി ശക്തമായി തന്നെ ചെറുക്കും, എന്നാല്‍ ഇറാനെതിരെ യുദ്ധം ആഗ്രഹിക്കുന്നില്ല സഊദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജാവ് പറഞ്ഞു.ഇറാന്‍ മേഖലയില്‍ നടത്തിയ ആക്രമണങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് തന്നെ ഉറച്ച നടപടികളുണ്ടാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആണവകരാറിനെ തുടര്‍ന്നുണ്ടായ ചര്‍ച്ചകളെ രാജ്യങ്ങള്‍ തമ്മിലടിപ്പിക്കാനാണ് ഇറാന്‍ ഉപയോഗിക്കുന്നതെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ ആരോപിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter