യുഎഇ വാർത്ത ഏജൻസി ഇനി മലയാളത്തിലും ലഭ്യം
യുഎഇ: മലയാളി പ്രവാസികളുടെ പ്രശംസ പിടിച്ചു പറ്റി യുഎഇ ഔദ്യോഗിക വാര്‍ത്താ എജന്‍സിയായ വാം മലയാളത്തിലും സേവനം ആരംഭിച്ചു. പുതുതായി ഉൾപ്പെടുത്തിയ അഞ്ച് ഭാഷകളിൽ ഇന്ത്യയിൽ നിന്ന് മലയാളത്തിന് പുറമെ ബംഗാളിയും ഇടംപിടിച്ചു. എന്നാൽ ബംഗാളി ഉൾപ്പെടുത്തിയത് ബംഗ്ലാദേശിന്റെ ഔദ്യോഗിക ഭാഷ എന്ന നിലക്കാണ്. സിംഹളീസ്, ഇന്തോനേഷ്യന്‍, പഷ്തൂ എന്നിവയാണ് മറ്റു പുതിയ ഭാഷകൾ.

ഹിന്ദി ഉള്‍പ്പെടെ 13 ഭാഷകളില്‍ നേരത്തേ വാം വാര്‍ത്തകള്‍ നല്‍കുന്നുണ്ട്. പാകിസ്താന്റെ ഔദ്യോഗിക ഭാഷ എന്ന നിലയിൽ ഉറുദുവും നേരത്തെ പട്ടികയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഈ ഭാഷകള്‍ സംസാരിക്കുന്ന 551 ദശലക്ഷം ആളുകള്‍ക്ക് കൂടി വാം സേവനം ഉറപ്പാക്കാന്‍ കഴിയുമെന്ന് നാഷണല്‍ മീഡിയ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ.സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ജാബര്‍ പറഞ്ഞു. വിവിധ രാജ്യക്കാരും സമൂഹവും സൗഹാർദ്ദത്തോടെ ജീവിക്കുന്ന യുഎഇയുടെ മാതൃക ലോകത്തിന് മുമ്പിൽ പരിചയപ്പെടുത്താനാണ് യുഎഇ വാർത്താ സേവനങ്ങൾ പുതിയ ഭാഷകളിൽ കൂടി ലഭ്യമാക്കാൻ തീരുമാനിച്ചതെന്ന് അധികൃതർ വ്യക്തമാക്കുന്നു

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter