അതിർത്തിയിൽ ചൈനയുമായി സംഘർഷം: മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: കി​ഴ​ക്ക​ന്‍ ല​ഡാ​ക്കി​ലെ ഗ​ല്‍വാ​ന്‍ താ​ഴ് വരയിൽ ഇന്ത്യ-ചൈന സൈനികർ തമ്മിൽ സംഘർഷം ഉണ്ടാവുകയും ഏറ്റു​മു​ട്ട​ലി​ല്‍ ഒ​രു കേ​ണ​ല്‍ അ​ട​ക്കം 20 ഇ​ന്ത്യ​ന്‍ സൈ​നി​ക​ര്‍ വീ​ര​മൃ​ത്യു വരിക്കുകയും ചെയ്തതോടെ മോദിക്കെതിരെ ആക്രമണം ശക്തമാക്കി കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുല്‍ ഗാന്ധി രംഗത്ത്.

എന്തുകൊണ്ടാണ്​ പ്രധാനമ​ന്ത്രി മൗനമായിരിക്കുന്നത്​, എന്താണ്​ അ​ദ്ദേഹം മറക്കുന്നത്​​?​ കഴിഞ്ഞത്​ കഴിഞ്ഞു. പക്ഷേ എന്താണ്​ സംഭവിച്ചതെന്ന്​ ഞങ്ങള്‍ക്കറിയണം. നമ്മുടെ സൈനികരെ​ കൊലചെയ്യാന്‍ ചൈന എങ്ങനെയാണ്​ ധൈര്യപ്പെടുന്നത്​​? നമ്മുടെ ഭൂമി കയ്യേറാന്‍ ചൈന എങ്ങനെയാണ്​ ധൈര്യപ്പെടുന്നത്​? - രാഹുല്‍ ചോദിച്ചു. നേരത്തേ വീരമൃത്യു വരിച്ച സൈനികര്‍ക്ക്​ രാഹുല്‍ അനുശോചനം അറിയിച്ചിരുന്നു. രാജ്യത്തിനായി ജീവന്‍ വെടിഞ്ഞ ഓഫിസര്‍മാരെ വിവരിക്കാന്‍ വാക്കുകളില്ലെന്നും കഠിനമായ സമയത്ത്​ ഞങ്ങള്‍ നിങ്ങളുടെ കൂടെയുണ്ടെന്നുമാണ്​ രാഹുല്‍ പറഞ്ഞിരുന്നത്​. കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയും മോദിയുടെ മൗനത്തിനെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter