പ്രൈമറി സ്‌കൂളുകളിലെ ഹിജാബ് നിരോധിക്കുന്നതിനെതിരെ പ്രതിരോധവുമായി ആസ്‌ട്രേലിയന്‍ മുസ്‌ലിംകള്‍

ആസ്‌ട്രേലിയയില്‍ പ്രൈമറിസ്‌കൂളുകളിലെ ഹിജാബ് നിരോധനത്തിനെതിരെ പ്രതിരോധവുമായി ആസ്‌ട്രേലിയന്‍ മുസ്‌ലിംകള്‍ കോടതിയിലേക്ക്.

കഴിഞ്ഞ ദിവസമാണ് ഓസ്‌ട്രേലിയയില്‍ പ്രൈമറി സ്‌കൂളുകളില്‍ ഹിജാബ് നിരോധിച്ച്‌കൊണ്ടുള്ള നിയമനിര്‍മ്മാണത്തിന് പാര്‍ലിമെന്റില്‍ എം.പിമാര്‍ ബില്‍ പാസ്സാക്കിയത്.
പാര്‍ലിമെന്റില്‍ പാസ്സാക്കിയ നിയമത്തിനെതിരെ കോണ്‍സ്റ്റിറ്റിയൂഷനല്‍(ഭരണഘടന) കോടതിയിലേക്കാണ് നിരോധനം നീക്കാന്‍ സമീപിക്കുന്നതെന്ന് ആസ്‌ട്രേലിയയിലെ മുസ്‌ലിം സംഘടന പ്രതിനിധികള്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

2017 ലെ കണക്കുകള്‍  പ്രകാരം ഏകദേശം 700,000ത്തോളം മുസ്‌ലിംകളാണ് ആസ്‌ട്രേലിയയില്‍ താമസിക്കുന്നത്. രാജ്യത്തെ ജനസംഖ്യയുടെ 8 ശതമാനം മുസ്‌ലിംകളാണ്. 

ഭരണകക്ഷികളായ സെബാസ്റ്റ്യന്‍ കുര്‍സിന്റെ കോണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും  ഫാര്‍ റൈററ് ഫ്രീഡം പാര്‍ട്ടിയുമാണ്  നിയമനിര്‍മ്മാണ സഭയില്‍ ഹിജാബ് നിരോധിക്കാനുള്ള ബില്ലിന് അംഗീകാരം നല്‍കിയത്.

തട്ടം ഒഴിവാക്കാനുള്ള ഈ നീക്കം തികച്ചും മുസ്‌ലിം വിവേചനത്തിലേക്കാണ് നയിക്കുക, ഈ വിവേചനത്തിനെതിരെ കോടതിയെ സമീപിക്കും ഓസ്‌ട്രേലിയയിലെ ഇസ്‌ലാമിക് ഫൈത്ത് കമ്യൂണിറ്റി പറഞ്ഞു.

ഫ്രീഡം പാര്‍ട്ടി മുസ്‌ലിം വിരുദ്ധ പാര്‍ട്ടിയാണ്, കുര്‍സ് സമൂഹത്തിനിടയില്‍ എല്ലാവരും ഒരുപോലെ വേണമെന്ന സമീപനത്തിന്റൈ ഭാഗമായാണ് ഈനയം കൈകൊണ്ടിട്ടുള്ളതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter