യമനില്‍ പട്ടിണി ഭീഷണി മറികടക്കാന്‍ വേണ്ടത് 400 മില്യണ്‍ ഡോളര്‍ സഹായമെന്ന് വേള്‍ഡ് ബാങ്ക്

രാജ്യത്ത് 4 വര്‍ഷമായി തുടരുന്ന സംഘര്‍ഷത്തിന്റെ ഫലമായുണ്ടായ യമനിലെ പട്ടിണിയും ദാരിദ്രവും മറികടക്കാന്‍ ആവശ്യമായത് 400 മില്യണ്‍ ഡോളറെന്ന് വേള്‍ഡ് ബാങ്ക്.

അടിസ്ഥാനപരമായ ആരോഗ്യം വീണ്ടെടുക്കാനും പോഷകാഹാരം നല്‍കുവാനും വേണ്ടി 400 മില്യണ്‍ ഡോളര്‍ സഹായമായി നല്‍കാന്‍ വേള്‍ഡ് ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടേഴ്‌സ് തീരുമാനിച്ചു.
യമന്‍ പ്രോജക്ടുമായി ബന്ധപ്പെട്ട് നിലവിലെ പ്രതിസന്ധി മറികടക്കുവാനും പരസ്ഥിതിയെ ഉപയോഗപ്പെടുത്തുവാനും സാമ്പത്തിക അവസരങ്ങള്‍ സൃഷ്ടിക്കുവാനും 200 മില്യണ്‍ ചെലവഴിക്കുമെന്ന് എക്‌സിക്യുട്ടീവ് ഡയറക്ടേഴ്‌സിന്റെ പ്രസ്താവനയില്‍ പറയുന്നു.
മറ്റു 200 മില്യണ്‍ ഡോളര്‍ ആരോഗ്യരംഗത്ത് മാത്രമായിരിക്കും ചെലവഴിക്കുക. അതില്‍  തന്നെ  പോഷകാഹാരം നല്‍കുക, കോളറ അടക്കമുള്ള രോഗങ്ങള്‍ക്ക് ചികിത്സ നല്‍കുക തുടങ്ങിയ ഇടങ്ങളിലായിരിക്കും മുന്‍ഗണന നല്‍കുക. 2014 മുതലാണ് യമനിലെ ആഭ്യന്തര യുദ്ധം ശക്തിപ്പെട്ടത്. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter