കാൽനടയായി യാത്ര ചെയ്യുന്ന അതിഥി തൊഴിലാളികൾക്ക് ആശ്വാസമായി ലക്നോവിലെ പള്ളികൾ
ലഖ്‌നൗ: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് നടപ്പിലാക്കിയ ലോക്ഡൗൺ മൂലം വാഹനങ്ങൾ ലഭിക്കാത്തത് മൂലം വീട്ടിലെത്താൻ കാൽ നടയായി നടന്ന് നീങ്ങുന്ന അതിഥി തൊഴിലാളികൾക്ക് ആശ്വാസമായി ഉത്തര്‍പ്രദേശ് ലഖ്‌നൗവിലെ പള്ളികള്‍. നടന്നു തളര്‍ന്ന വരുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും ഒരുക്കിയിരിക്കുകയാണ് അവരിവിടെ. മാത്രമല്ല അവര്‍ക്കണിയാനുള്ള ചെരുപ്പുകളും റോഡരികിലെ പള്ളികള്‍ക്കു മുന്നില്‍ ലഭ്യമാക്കിയിരിക്കുകയാണ്. മസ്ജിദ് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ലോക്ക്ഡൗണ്‍ തുടങ്ങിയതു മുതല്‍ ഇവിടെ പള്ളികള്‍ കേന്ദ്രീകരിച്ച്‌ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ഇതിന്റെ ഫേസ്ബുക്ക് പേജില്‍ ഇതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.

നിങ്ങളുടെ കൈവശം പഴയ ചെരുപ്പുകളോ ഷൂവോ ഉണ്ടെങ്കില്‍ അത് ഹൈവേകളിലെ ക്രോസ്രോഡുകളിലോ ഉപേക്ഷിക്കൂ. വീട്ടിലേക്കുള്ള വഴിയില്‍ ഏതെങ്കിലുമൊരാള്‍ക്ക് സഹായമാവും ആ ചെരുപ്പുകള്‍- അദ്ദേഹം കുറിക്കുന്നു. ചുട്ടുപൊള്ളുന്ന റോഡിലൂടെ നടന്ന് കാലുകള്‍ പൊള്ളി കരയുന്ന കുഞ്ഞുങ്ങളുടെ കരച്ചിൽ സമൂഹ മനസാക്ഷിയെ നടുക്കിയിരുന്നു. നിരവധിയാളുകളാണ് വീടണയാനുള്ള വഴിദൂരം പിന്നിടും മുമ്പ് മരണത്തിന് കീഴടങ്ങിയത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter