എൻ.ആർ.സി ക്കെതിരെ യു.എസ് കമീഷൻ റിപ്പോർട്ട് പുറത്ത്
- Web desk
- Nov 17, 2019 - 06:52
- Updated: Nov 17, 2019 - 10:32
വാഷിംഗ്ടൺ: ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ ആസാമിൽ നടപ്പിലാക്കിയ ദേശീയ പൗരത്വ പട്ടിക (എൻ.ആർ.സി) ക്കെതിരെ യു.എസ് കമീഷൻ റിപ്പോർട്ട്. പട്ടിക ന്യൂനപക്ഷ മതവിഭാഗങ്ങളെയാണ് ലക്ഷ്യമാക്കുന്നതെന്നും മുസ്ലിംകളെ രാജ്യമില്ലാത്തവരാക്കുന്നതിനുള്ള ഉപകരണമാണതെന്നും അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യു.എസ് കമീഷൻ റിപ്പോർട്ട് വ്യക്തമാക്കി. അസമിൽ പ്രസിദ്ധീകരിച്ച അന്തിമ പൗരത്വ പട്ടികയിൽനിന്ന് 19 ലക്ഷം പേരാണ് പുപുറത്തായിരിക്കുന്നത്. നിരവധി ദേശീയ, അന്തർദേശീയ സംഘടനകൾ പട്ടികയിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അസമിലെ ബംഗാളി മുസ്ലിംകളുടെ അവകാശങ്ങൾ നിഷേധിക്കുകയെന്ന അജണ്ട ഇതിന് പിന്നിലുണ്ടെന്നും യു.എസ് കമീഷൻ നിരീക്ഷിച്ചു.
പൗരത്വ പട്ടികയിലൂടെ മുസ്ലിംകൾക്ക് രാജ്യമില്ലാതാകുന്ന അവസ്ഥ ഇന്ത്യയിൽ മതസ്വാതന്ത്ര്യം തകർക്കുന്നതിന് മറ്റൊരു ഉദാഹരണമാണ്. ബി.ജെ.പി സർക്കാറിൻെറ മുസ്ലിം വിരുദ്ധത ഇതിൽ പ്രതിഫലിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. എൻ.ആർ.സി പരിശോധനയിലൂടെ ഹിന്ദുക്കളെയും മറ്റു ചില മതന്യൂനപക്ഷങ്ങളെയും സംരക്ഷിക്കുകയും മുസ്ലിംകളെ പുറത്താക്കുകയുമാണ് ലക്ഷ്യമെന്ന് ബി.ജെ.പിതന്നെ വ്യക്തമാക്കിയതാണെന്നും നയവിശകലന വിദഗ്ധൻ ഹാരിസൺ അകിൻസ് തയാറാക്കിയ കമീഷൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment