സിദ്ദീഖ് കാപ്പനെ ജയിലിലടച്ചതില്‍ യുപി സര്‍ക്കാറിനോട്  വിശദീകരണം തേടി സുപ്രീംകോടതി
ന്യൂഡൽഹി: ഹാത്രാസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി പത്രപ്രവര്‍ത്തകൻ സിദ്ദീഖ് കാപ്പനെ യു.എ.പി.എ ചുമത്തി ജയിലലടച്ചതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിനോട് സുപ്രീംകോടതി വിശദീകരണം തേടി . ജാമ്യഹരജി പരിഗണിച്ചപ്പോഴാണ് സുപ്രീംകോടതി അറസ്റ്റിനെ സംബന്ധിച്ച്‌ വിശദീകരണം ആവശ്യപ്പെട്ട് യു.പി സര്‍ക്കാറിന് നോട്ടീസ് അയച്ചത്.

വെള്ളിയാഴ്ചക്ക് മുമ്പ് വിശദീകരണം നല്‍കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. വെള്ളിയാഴ്ച്ച ജാമ്യഹരജി വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണിക്കുന്നത്. ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയനാണ് ഹരജി സമര്‍പ്പിച്ചത്. കഴിഞ്ഞ മാസം അഞ്ചിനാണ് സിദ്ദീഖ് കാപ്പനടക്കം നാലു പേരെ മഥുര പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ റിപ്പബ്ലിക് ടി.വി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ അടിയന്തര പ്രാധാന്യം കല്‍പ്പിച്ച്‌ പരിഗണിച്ച് ജാമ്യം അനുവദിച്ച സുപ്രിം കോടതി നടപടിയെ തുടർന്ന് മഹാരാഷ്ട്ര സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കാപ്പൻ അടക്കമുള്ളവരെ സുപ്രീം കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter