ആർഎസ്എസിനെ നിരോധിക്കാനാവശ്യപ്പെട്ട് സിഖ്  ഉന്നതാധികാരസമിതി
അമൃതസർ: ആർ.എസ്.എസിനെ നിരോധിക്കണമെന്ന് സിഖ് മതത്തിന്റെ ഉന്നത സമിതിയായ അകാൽ തക്തിന്റെ തലവൻ ഗ്യാനി ഹർപ്രീത് സിങ് ആവശ്യപ്പെട്ടു. ഹിന്ദുരാഷ്ട്രം എന്ന ആർഎസ്എസിന്റെ ലക്ഷ്യം രാജ്യ താൽപര്യത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസ് തലവൻ മോഹൻ ഭഗവത് ഇന്ത്യ ഹിന്ദു രാഷ്ട്രം ആണെന്ന് വിജയദശമിനാളിൽ പറഞ്ഞതിനെ സൂചിപ്പിച്ചുകൊണ്ടാണ് ഹർപ്രീത് സിങ് പ്രതികരിച്ചത്. രാജ്യത്തെ വിഭജിക്കുന്ന പ്രവർത്തിയാണ് ആർഎസ്എസ് നേതാക്കൾ നടത്തുന്നതെന്നും ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്‌ലിംകളും ഉൾപ്പെടെ നിരവധി മതക്കാർ ഇന്ത്യയിൽ ഹിന്ദുരാഷ്ട്രം സ്ഥാപിക്കുമെന്ന് പറയുന്നത് തെറ്റായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter