വടക്കൻ സിറിയയിലെ സൈനിക നടപടി: ഉദ്യമത്തിൽ നിന്ന് പിൻവാങ്ങില്ലെന്ന് ഉർദുഗാൻ
- Web desk
- Oct 17, 2019 - 07:24
- Updated: Oct 17, 2019 - 07:24
ദമസ്കസ്: തുർക്കിയിലെ സിറിയൻ അഭയാർഥികളെ പുനരധിവസിപ്പിക്കാൻ ലക്ഷ്യമിട്ടു വടക്കൻ സിറിയയിൽ സുരക്ഷിത മേഖല സ്ഥാപിക്കുവാനായി തുർക്കി നടത്തുന്ന ഓപ്പറേഷൻ പീസ് സ്പ്രിംഗിൽ നിന്ന് ഒരിഞ്ച് പിന്മാറില്ലെന്ന് തുർക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉർദുഗാൻ പ്രഖ്യാപിച്ചു. തുർക്കിക്കെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് എന്ന പ്രസ്താവന പുറത്തുവന്നതിന് പിന്നാലെയായിരുന്നു കുർദുകൾക്കെതിരെ വെടിനിർത്തൽ പ്രഖ്യാപിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്. അതേസമയം മേഖലയിൽനിന്ന് അമേരിക്ക പിൻ വാങ്ങിയതിന് പിന്നാലെ റഷ്യയുടെ പിന്തുണയുള്ള സിറിയൻ സർക്കാർ സേന മേഖലയിൽ എത്തിച്ചേർന്നു. വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ആക്രമണം നിർത്തിവെക്കണമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ തുർക്കിയോട് ആവശ്യപ്പെട്ടിരുന്നു ചർച്ചകൾക്കായി അദ്ദേഹം തുർക്കി സന്ദർശിക്കാനിരിക്കുകയാണ്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment