ഡല്‍ഹി കലാപത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചന, നടപടി സ്വീകരിച്ചത് ഇരകള്‍ക്കെതിരെ-സീതാറാം യെച്ചൂരി
- Web desk
- Sep 17, 2020 - 19:29
- Updated: Sep 17, 2020 - 19:35
സമാധാനപരമായി നടന്ന സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളെ കലാപവുമായി കൂട്ടിക്കലര്‍ത്താനുള്ള ശ്രമമാണ് ഉണ്ടായത്. സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവരെയാണ് പിന്നീട് അറസ്റ്റ് ചെയ്ത് കേസ് ചുമത്തിയത്. എന്നാല്‍ ഡല്‍ഹി കലാപത്തിന്റെ യഥാര്‍ഥ പ്രതികള്‍ പുറത്ത് വിലസി നടക്കുകയാണ്. സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കിടയില്‍ ഡല്‍ഹി കലാപത്തെ തിരുകിക്കയറ്റാനുള്ള ഗൂഢാലോചനയാണ് ഇതിനുപിന്നിലുള്ളത്- അദ്ദേഹം പറഞ്ഞു. നേരത്തെ ഡൽഹി കലാപത്തിൽ വിദ്വേഷ പ്രചരണം നടത്തി കലാപത്തിന് തിരികൊളുത്തിയ ബിജെപി നേതാക്കളെ ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ചത് ഏറെ വിവാദമായിരുന്നു. സീതാറാം യെച്ചൂരി, യോഗേന്ദ്ര യാദവ് എന്നീ പ്രതിപക്ഷ നേതാക്കളെ ഈ പട്ടികയിൽ ആദ്യം ഉൾപ്പെടുത്തിയിരുന്നു, എന്നാൽ വിവാദമായതോടെ പിന്നീട് ഇവരെ പട്ടികയിൽ നിന്നും ഒഴിവാക്കുകയായിരുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment