മുസ്‌ലിംകള്‍ക്കെതിരായ പരാമര്‍ശം; അഡ്വ. ശ്രീധരന്‍ പിള്ളക്കെതിരെ നടപടി വേണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

മുസ്‌ലിംകള്‍ക്കെതിരെയും ഇസ്‌ലാമിനെതിരെയും വര്‍ഗീയ പരമാശം നടത്തിയ  ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് അഡ്വ.ശ്രീധരന്‍പിളളക്കെതിരെ നടപടി വേണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കറാം മീണ.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയ റിപ്പോര്‍ട്ടിലാണ് നടപടി വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.നിയമലംഘനമാണ് ശ്രീധരന്‍ പിള്ള നടത്തിയതെന്നും ടീക്കറാം മീണ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.
ആറ്റിങ്ങലില്‍ എന്‍.ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ പ്രചരണ പരിപാടിയിലായിരുന്നു ശ്രീധരന്‍ പിള്ളയുടെ വിവാദ പരാമര്‍ശം.
മരിച്ചുകിടക്കുന്നവര്‍ ഏത് ജാതിക്കാരാ ഏത് മതക്കാരാ എന്ന് അറിയണമെന്നാണ് രാഹുലും പിണറായിയും യെച്ചൂരിയും പറയുന്നത്. ഇസ്‌ലാം ഒക്കെ ആകണമെങ്കില്‍ വസ്ത്രമൊക്കൊ അഴിച്ചു നോക്കി ചില അടയാളങ്ങളൊക്കെ പരിശോധിച്ചാലല്ലേ അറിയാന്‍ പറ്റൂ 
ഇതായിരുന്നു ആ വിവാദ പരാമര്‍ശം.
മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തിനെതിരെ എല്‍.ഡി.എഫും യു.ഡി.എഫും രംഗത്തെത്തിയിരുന്നു. എന്നാല്‍ താന്‍ ഇസ്‌ലാമിനെതിരെയോ മുസ്‌ലിം കള്‍ക്കെതിരെയോ അല്ല പറഞ്ഞതെന്നും മറിച്ച് ഭീകരര്‍ക്കെതിരെയാണ് പറഞ്ഞതെന്നും അതില്‍ ഖേദമില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ച് വര്‍ഗീയ കാര്‍ഡിറക്കുകയാണ് യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും ലക്ഷ്യമെന്നും ശ്രീധരന്‍ പിള്ള ന്യായീകരിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter