കൂത്താടിയിരുന്ന യുവാക്കൾക്ക് ദുന്നൂനുൽ മിസ്‍റി പ്രാർത്ഥിച്ചത്

(സൂഫീ കഥ – 36)

ദുന്നൂനുൽ മിസ്‍രിയും ശിഷ്യരും ഒരിക്കൽ നൈൽ നദിയിൽ ഒരു കപ്പലിലൂടെ സഞ്ചരിക്കുകയായിരുന്നു. അപ്പോഴാണ് മറ്റൊരു കപ്പൽ അവരുടെ ശ്രദ്ധയിൽ പെട്ടത്. അതിൽ ഒരു കൂട്ടം ചെറുപ്പക്കാരായിരുന്നു. അവർ ആടിയും പാടിയും രസിച്ചുല്ലസിക്കുകയായിരുന്നു. ശിഷ്യന്മാർക്ക് ഇത് ഒരു മഹാ പാതകമായി തോന്നി. അവർ പറഞ്ഞു: “ശൈഖ് അവർകളേ, ആ ചെറുപ്പക്കാരെ അല്ലാഹു മുക്കി നശിപ്പിക്കാൻ വേണ്ടി അങ്ങ് അല്ലാഹുവിനോട് പ്രാർത്ഥിക്കണം. അവരുടെ ദുശ്ശകുനത്തിൽ നിന്ന് ജനങ്ങൾ രക്ഷപ്പെടുമല്ലോ.”

ദുന്നൂനുൽ മിസ്‍രി കൈ ഉയർത്തി. പ്രാർത്ഥിച്ചു: “അല്ലാഹുവേ, അവർക്ക് ഈ ദുൻയാവിൽ സന്തോഷകരമായ ജീവിതം നൽകിയതു പോലെ പരലോകത്തും സന്തോഷകരമായ ജീവിതം പ്രദാനം ചെയ്യണേ.”

ഇതു കേട്ട ശിഷ്യർ അത്ഭുതപ്പെട്ടു.

ആ യുവാക്കളുടെ കപ്പൽ ഇവരുടെ കപ്പലിനരികെയെത്തിയപ്പോൾ, അവർ ദുന്നൂനുൽ മിസ്‍രിയെ കണ്ടു. അവർ പശ്ചാതാപ വിവശരായി കരയുകയും അവരുടെ ഓടക്കുഴലുകൾ പൊട്ടിച്ചെറിയുകയും ചെയ്തു.

ഇതു കണ്ട ദുന്നൂറുൽമിസ്‍റി(റ) തന്‍റെ ശിഷ്യരോടു പറഞ്ഞു: “പരലോകത്തെ സുഖജീവിതമെന്നത് ദുൻയാവിലെ തൌബയാണ്. ഇപ്പോൾ നിങ്ങൾ കണ്ടില്ലേ. എല്ലാവരുടേയും ഉദ്ദേശ്യങ്ങൾ നിറവേറിയത്. നിങ്ങൾ ഉദ്ദേശിച്ചത് നിങ്ങൾക്ക് ലഭിച്ചു. പക്ഷേ, അത് ആരെയും പ്രയാസപ്പെടുത്തിയില്ല.”

Kashf - 312

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter