മാതൃത്വം മക്കയേക്കാൾ മഹത്തരം

(സൂഫീ കഥ - 30)

അബൂ ഹാസിം മദനി (റ) ഉറങ്ങുകയായിരുന്നു. അപ്പോഴാണ് അദ്ദേഹത്തിന്‍റെ അടുത്തേക്ക് ഒരു ശിഷ്യൻ കടന്നു വന്നത്. അബൂ ഹാസിം എഴുന്നേൽക്കുന്നത് വരെ അദ്ദേഹം അവിടെ തന്നെ നിന്നു. അബൂ ഹാസിം ഉണർന്നെഴുന്നേറ്റപ്പോൾ ആഗതനോടു പറഞ്ഞു: “ഞാനിപ്പോൾ റസൂൽ (സ) സ്വപ്നത്തിൽ കണ്ടു. നിങ്ങൾക്കൊരു സന്ദേശമെത്തിക്കാൻ എന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആ സന്ദേശമിപ്രകാരമാണ്:

മാതാവിന്‍റെ അവകാശങ്ങൾ ശ്രദ്ധിക്കുന്നതാണ് മക്കയിൽ പോയി ഹജ്ജ് ചെയ്യുന്നതിനേക്കാൾ ഉത്തമം

“ആയതിനാൽ താങ്കൾ മാതാവിന്‍റെയടുത്തേക്ക് മടങ്ങിചെല്ലുക. അവരുടെ തൃപ്തി നേടുക.”

ഇതു കേട്ട ആഗതൻ മക്കയിലേക്ക് തിരിക്കുന്നതിനു പകരം നേരെ നാട്ടിലേക്ക് പോയി. ഉമ്മയെ പരിചരിച്ചു.

كشف - 301

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter