സമസ്ത വിദ്യാഭ്യാസ ബോർഡിന് കീഴിൽ പുതിയ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തു
ചേളാരി: സമസ്ത കേരള ഇസ്‌ലാമിക മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ നടന്നു വരുന്ന ഓൺലൈൻ ക്ലാസ്സിനു വേണ്ടി പ്രത്യേക സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ സ്റ്റുഡിയോയുടെ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. സമസ്തയുടെ ചേളാരിയിലെ ആസ്ഥാന കെട്ടിടത്തിൽ സ്ഥാപിച്ച പുതിയ സ്റ്റുഡിയോയിൽ വെച്ചായിരിക്കും ഇനി ഓൺലൈൻ ക്ലാസുകൾ നടക്കുക. സമസ്ത ഓൺലൈൻ മദ്രസ ക്ലാസിലെ എല്ലാ ദിവസവും സൂറത്തുൽ ഫാത്തിഹ പാരായണം ചെയ്യുന്ന ഹാഫിള് പാണക്കാട് സിദ്ഖലി ശിഹാബ് തങ്ങളുടെ ഖുർആൻ പാരായണം റെക്കോർഡ് ചെയ്താണ് സ്റ്റുഡിയോയുടെ പ്രവർത്തനമാരംഭിച്ചത്.

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എംടി അബ്ദുല്ല മുസ്‌ലിയാർ, സമസ്ത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി ഡോ: അബ്ദുൽ ഖാദർ, മറ്റു പ്രമുഖ നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കാനായി മദ്രസകൾ അടച്ചു പൂട്ടിയപ്പോൾ ഓൺലൈൻ ക്ലാസുകളിലൂടെ ബദൽ മാർഗം കണ്ടെത്തുകയായിരുന്നു വിദ്യാഭ്യാസ ബോർഡ്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ 7 ലക്ഷം സബ്സ്ക്രൈബർമാരും ആയിരം വീഡിയോകളുമായി ശ്രദ്ധ നേടിയിരിക്കുകയാണ് ചാനൽ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter