ഇസ്രായേൽ-യുഎഇ ബന്ധം ഭിന്നിച്ചു നിൽക്കുന്ന ഫലസ്തീനീ സംഘടനകളെ ഒന്നിപ്പിക്കും-ഹമാസ്
ഗസ: ഇസ്രായേലുമായി യുഎഇ നയതന്ത്ര ബന്ധം തുടങ്ങിയതിൽ വീണ്ടും പ്രതികരണവുമായി ഗാസയിൽ ഭരണം നടത്തുന്ന ഹമാസ്. ഈ കരാര്‍ ഭിന്നിച്ചു നില്‍ക്കുന്ന ഫലസ്തീന്‍ സംഘടനകളുടെ യോജിപ്പിന് കാരണമാകുമെന്ന് ഹമാസ് വ്യക്തമാക്കി. ചേരിതിരിഞ്ഞുനില്‍ക്കുന്ന വിവിധ ഫലസ്തീന്‍ സംഘടനകളോടും ഫലസ്തീന്‍ ്് ഭരണകൂടത്തോടും യോജിച്ചു പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് ഹമാസ് നേതൃത്വം അറിയിച്ചു. ഇതു പ്രകാരം ഫലസ്തീന്‍ ഭരണകൂടത്തെ പരസ്യമായി വിമര്‍ശിക്കുന്നത് ഹമാസ് അവസാനിപ്പിക്കും.

ഫതഹ് ഉള്‍പ്പെടയുള്ള ഫലസ്തീന്‍ സംഘടനകളെല്ലാം യുഎഇ-ഇസ്രായേല്‍ കരാറിനെ വിമര്‍ശിച്ചിട്ടുണ്ട്. യുഎഇ- ഇസ്രായേല്‍ കരാറിനെ ഇതിനു മുമ്പും ഹമാസ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഫലസ്തീനികളെ പിന്നില്‍ നിന്നും കുത്തുന്നതാണ് പുതിയ കരാറെന്നായിരുന്നു ഹമാസിന്റെ വിമര്‍ശനം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter