ജാമിഅ മില്ലിയ വിദ്യാർത്ഥികൾ മുന്നോട്ട് തന്നെ; ചെങ്കോട്ടയിലേക്കുള്ള പ്രതിഷേധ മാർച്ച് നാളെ
- Web desk
- Dec 18, 2019 - 18:16
- Updated: Dec 18, 2019 - 18:20
ന്യൂഡൽഹി: മുസ്‌ലിം ജനവിഭാഗത്തെ വിവേചനത്തോടെ സമീപിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരം കത്തി ജ്വലിപ്പിച്ച് കേന്ദ്ര സർക്കാരിന്റെ കണ്ണിലെ കരടായി മാറിയ ജാമിഅ മില്ലിയ ഇസ്‌ലാമിയ്യയിലെ വിദ്യാര്‍ഥികൾ ബില്ലിനെതിരെയുള്ള പ്രതിഷേധം ക്യാമ്പസിന് പുറത്തേക്ക് വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി നാളെ വ്യാഴാഴ്ച ചെങ്കോട്ടയിലേക്ക് വമ്പിച്ച മാര്‍ച്ച് സംഘടിപ്പിക്കും.
മാര്‍ച്ചില്‍ രാജ്യത്തെ മുഴുവൻ കാമ്പസുകളില്‍ നിന്നുമുള്ള വിദ്യാര്‍ഥികളുടെയും പിന്തുണ വേണമെന്ന് ജാമിഅ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. നാലു മലയാളികള്‍ അടക്കമുള്ള കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് റാലി നടത്തുക.
ജാമിഅയിലെ വിദ്യാർഥികളുടെ പ്രതിഷേധത്തെ അനുകൂലിച്ചും വിദ്യാർത്ഥികൾക്കെതിരെ നിഷ്ഠൂരമായ ആക്രമണം നടത്തിയ പോലീസിന്റെ നടപടികളെ അപലപിച്ചും ഓക്സ്ഫോർഡ്, ഹാർവാർഡ് തുടങ്ങിയ ലോകത്തെ വിവിധ സർവ്വകലാശാലകളിലെ വിദ്യാർത്ഥികൾ ഐക്യദാർഢ്യം പ്രകടിപ്പിച്ചിരുന്നു. നിലവിൽ പൗരത്വ ഭേദഗതി ബില്ലിനെതിരെ പോരാട്ടത്തിന് പ്രതീകമായി മാറിയിരിക്കുകയാണ് ജാമിയ മില്ലിയ വിദ്യാർത്ഥികൾ.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment