കന്നുകാലി മോഷണം ആരോപിച്ച്​ ബിഹാറില്‍ മുസ്‍ലിം യുവാവിനെ അടിച്ച് കൊന്നു

കന്നുകാലി മോഷണം ആരോപിച്ച്​ ബിഹാറിൽ 32കാരനായ മുസ്‍ലിം യുവാവിനെ ആൾക്കൂട്ടം അടിച്ച്​ കൊന്നു. പാട്​നക്കടുത്ത്​ ഫുൽവാരിഷെരീഫിൽ ബുധനാഴ്ചയാണ്​​ സംഭവം. മണിക്കൂറുകളോളം മർദിച്ചാണ് മുഹമ്മദ്​ ആലംഗീറിനെ കൊലപ്പെടുത്തിയത്.

ബുധനാഴ്​ച പുലർച്ചെ മൂന്നുമണിയോടെ ആലംഗീറും മറ്റൊരാളും ചേർന്ന്​ ഒരു തൊ​ഴുത്തിൽ നിന്ന്​ പോത്തിനെ അഴിച്ചുകൊണ്ടുപോകാൻ ശ്രമിച്ചു എന്നാരോപിച്ചാണ്​ ആൾക്കൂട്ടം ആക്രമിച്ചത്​.

ആലംഗീറിന്‍റെ കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ്​ ഉച്ചയോടെയാണ് പൊലീസുകാർ എത്തിയത്​. അതുവരെ ആലംഗീറിന്​ മർദനമേറ്റുവെന്നാണ്​ ദൃക്​സാക്ഷികൾ പറയുന്നത്​. പൊലീസെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter