മദ്രസകളുടെ എണ്ണം പതിനായിരത്തിൽ: കോഴിക്കോട് ദ ഹെറിറ്റേജ്'  ദൃശ്യാവിസ്‌കാരവുമായി  സമസ്ത
കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പതിനായിരം മദ്‌റസകള്‍ക്ക് അംഗീകാരം നല്‍കിയതിന്റെ ഭാഗമായി കോഴിക്കോട് മറൈന്‍ ഗ്രൗണ്ടില്‍ 'ദ ഹെറിറ്റേജ്'എന്ന പേരിൽ ദൃശ്യാവിസ്‌കാരമൊരുങ്ങുന്നു. ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച്‌ 2 വരെയായിരിക്കും പ്രദര്‍ശനം. ഇരുന്നും നടന്നും കണ്ടും കേട്ടും അനുഭവിക്കാനുള്ള 15 പവലിയനുകളിലാണ് പ്രദര്‍ശനം ഒരുങ്ങുന്നത്.

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ നാള്‍വഴികള്‍, നമ്മുടെ കാലത്തെ വിദ്യാര്‍ത്ഥി എന്നീ ആശയങ്ങള്‍ പാസ്സേജ് പവലിയനുകളില്‍ വെളിച്ചം ക്രമീകരിച്ചു അവതരിപ്പിക്കും. സമസ്ത പ്രവര്‍ത്തകര്‍, മദ്‌റസ വിദ്യാര്‍ത്ഥികള്‍ എന്നിവരെ ലക്ഷ്യമാക്കിയാണ് സമസ്തയുടെ ചരിത്രവും വര്‍ത്തമാനവും അനാവൃതമാക്കുന്ന ഈ പ്രദര്‍ശനം ഒരുങ്ങുന്നത്. ഓരോ ബാച്ചിലും ഒരേ സമയം 600 പേര്‍ക്ക് പ്രവേശനം നല്‍കും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter