ശഹീന്‍ബാഗ് സമരക്കാരുമായി ചർച്ച നടത്താൻ അഭിഭാഷകരെ നിയമിച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി: ശഹീന്‍ബാഗില്‍ ഗതാഗത തടസ്സം സൃഷ്ടിക്കാതെ പ്രതിഷേധം തുടരുന്നതിനായി സമരക്കാരുമായി ചര്‍ച്ചനടത്താന്‍ മധ്യസ്ഥരെ നിയമിച്ച് സുപ്രീം കോടതി. മുതിര്‍ന്ന അഭിഭാഷകരായ സഞ്ജയ് ഹെഗ്ഡെ, ശാന്തന രാമചന്ദ്രന്‍ എന്നീ അഭിഭാഷകരെയാണ് മധ്യസ്ഥതക്കായി സുപ്രീം കോടതി നിയോഗിച്ചത്. സമരക്കാരുമായി സംസാരിക്കാന്‍ ആരുടെയും സഹായം തേടാമെന്നറിയിച്ച കോടതി തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കണമെന്നും ഇരുവരോടും ആവശ്യപ്പെട്ടു. ജസ്റ്റിസ് എസ്. കെ. കൗള്‍, ജസ്റ്റിസ് കെ. എം. ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. 60 ദിവസമായിട്ടും ഷഹീന്‍ബാഗ് പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും സുപ്രീം കോടതി കുറ്റപ്പെടുത്തി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter