ഉപരോധം പിന്‍വലിച്ചാല്‍ ചര്‍ച്ചക്ക് തയ്യാറെന്ന് ഇറാന്‍

ഉപരോധം പിന്‍വലിച്ച് 2015 ലെ ആണവകരാറിലേക്ക് അമേരിക്ക മടങ്ങിയെത്തിയാല്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് ഇറാന്‍ പ്രസിഡണ്ട് ഹസന്‍ റൂഹാനി.

ആണവകരാറിനെ ചൊല്ലി ഇറാനും യു.എസും യുദ്ധതത്തിന്റെ വക്കിലെത്തിയപ്പോഴാണ് ഇറാന്‍ ചര്‍ച്ചക്ക് വഴി തുറന്നത്.
ഞങ്ങളിപ്പോഴും ചര്‍ച്ചയില്‍ വിശ്വസിക്കുന്നു,ഉപരോധം പിന്‍വലിച്ച് പഴയ കരാറിലേക്ക് മടങ്ങി വന്നാല്‍ അമേരിക്കയുമായി ഏതു നിമിഷവും ഞങ്ങള്‍ ചര്‍ച്ചക്ക് തയ്യാറാണ്  റൂഹാനി പറഞ്ഞു.
ആണവ കരാറില്‍ നിന്ന് പിന്‍വാങ്ങിയ യു.എസ് പിന്നീട് ഇറാന് മേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
ഉപരോധത്തില്‍ നിന്ന് പിന്മാറിയാല്‍ ചര്‍ച്ചക്ക് തയ്യാറാണെന്നാണ് ഇറാന്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter