ഹജ്ജ് 2020: ഇന്ന് മുതൽ മക്കയിലേക്കുള്ള പ്രവേശനത്തിന് കർശന നിയന്ത്രണങ്ങൾ
റിയാദ്: 25 ലക്ഷത്തിലധികം ജനങ്ങൾ പങ്കെടുക്കുന്ന പതിവിൽ നിന്ന് വ്യത്യസ്തമായി കൊറോണ വൈറസ് വ്യാപനം മൂലം പരിമിതമായ ആളുകളെ മാത്രം ഉൾപ്പെടുത്തി നടത്തപ്പെടുന്ന ഈ വർഷത്തെ ഹജ്ജിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മക്കയിലേക്കുള്ള പ്രവേശനത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു.

ജൂലൈ 19 മുതൽ ദുൽഹജ്ജ് 12 വരെ മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിൽ ഹജ്ജിനുള്ള പ്രത്യേക അനുമതിപത്രം ഇല്ലാത്തവർക്ക് പ്രവേശനം നിരോധിക്കും. അനുമതി പത്രമില്ലാതെ പുണ്യസ്ഥലങ്ങളിൽ പ്രവേശിച്ചാൽ പതിനായിരം റിയാൽ പിഴ ഈടാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുറ്റം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകുമെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ഈ വർഷത്തെ ഹജ്ജ് സൗദിയിലുള്ള സ്വദേശികൾക്കും വിദേശികൾക്കും മാത്രം പരിമിതപ്പെടുത്താൻ ഹജ്ജ് മന്ത്രാലയം തീരുമാനിച്ചിരുന്നു. ഹജ്ജ് മുടങ്ങി പോകരുതെന്ന നിർബന്ധബുദ്ധിയാണ് ഇതിന് പിന്നിൽ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter