മു​ന്‍ ചീ​ഫ്​ ജസ്റ്റിസിന്റെ രാജ്യ സഭാംഗത്വം: ശക്തമായ വിമർശനവുമായി മുൻ ജഡ്ജിമാർ
മു​ന്‍ ചീ​ഫ്​ ജസ്റ്റിസിന്റെ രാജ്യ സഭാംഗത്വം: ശക്തമായ വിമർശനവുമായി മുൻ ജഡ്ജിമാർ ന്യൂ​ഡ​ല്‍​ഹി: ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കാൻ അനുമതി നൽകി വിധി പുറപ്പെടുവിച്ച മു​ന്‍ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ന്‍ ഗൊ​ഗോ​യി​യെ​ രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാ​ജ്യ​സ​ഭ​യി​ലേ​ക്ക്​ നോ​മി​നേ​റ്റ്​ ചെ​യ്​​ത​തി​നെ​തി​രെ മു​ന്‍ സു​പ്രീം​കോ​ട​തി ജ​ഡ്​​ജി​മാ​രും പ്ര​തി​പ​ക്ഷ​വും രൂ​ക്ഷ​വി​മ​ര്‍​ശ​വു​മാ​യി രം​ഗ​ത്ത്. കേ​ന്ദ്ര സ​ര്‍​ക്കാ​റി​ന്​ അ​നു​കൂ​ല​മാ​യി വിധി പ്രസ്താവിച്ചതിന്റെ ഉപകാരസ്മരണയാണ് രാജ്യസഭാംഗത്വമെന്നാണ് വിമർശനമുയർന്നി​രിക്കുന്നത്. ബാ​ബ​രി ഭൂ​മി രാ​മ​ക്ഷേ​ത്ര​ത്തി​ന്​ വി​ട്ടു​കൊ​ടു​ത്ത​തും റ​ഫാ​ല്‍ അ​ഴി​മ​തി ഇ​ട​പാ​ടി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ കു​റ്റ​മു​ക്ത​നാ​ക്കി​യ​തും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി ആ​രോ​പ​ണ വി​ധേ​യ​നാ​യ ജ​ഡ്​​ജി ലോ​യ​യു​ടെ ദു​രൂ​ഹ മ​ര​ണ കേ​സ്​ അ​വസാനിപ്പിച്ചതും ജമ്മു- കശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകിയിരുന്ന ആർട്ടിക്കിൾ 370 റ​ദ്ദാ​ക്കാ​നു​ള്ള സാ​വ​കാ​ശം ന​ല്‍​കി​യ​തും ക​ന​യ്യ കേ​സി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ ഒ​ഴി​വാ​ക്കി​യ​തും ഗൊ​ഗോ​യി​ ആ​യി​രു​ന്നു. അ​ങ്ങേ​യ​റ്റം അ​സ്വ​സ്​​ഥ​ത​യു​ണ്ടാ​ക്കു​ന്ന തീ​രുമാനമാണിതെന്ന് സു​പ്രീം​കോ​ട​തി ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍​റും മു​തി​ര്‍​ന്ന സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​നു​മാ​യ ദു​ഷ്യ​ന്ത്​ ദ​വെ പ്ര​തി​ക​രി​ച്ചു. സ്വ​ത​ന്ത്ര കോ​ട​തി​ക​ള്‍ എ​ന്ന​ത്​ ഒൗ​ദ്യോ​ഗി​ക​മാ​യി മ​രി​ച്ചു​പോ​യെ​ന്ന്​ സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​ന്‍ ഗൗ​തം ഭാ​ട്യ പ്ര​തി​ക​രി​ച്ചു. ഗൊഗോയിയുടെ രാജ്യ സഭാംഗത്വത്തിനെതിരെ ശക്തമായ വിമർശനവുമായി കോൺഗ്രസും രംഗത്തെത്തി. സ്വ​ന്തം ആ​ത്മാ​വു​ക​ള്‍ വി​ല്‍​പ​ന​ക്ക്​ വെ​ച്ച​വ​ര്‍ ഹ്ര​സ്വ​കാ​ല ല​ക്ഷ്യ​ങ്ങ​ള്‍​ക്ക്​ വ്യാ​പാ​രം തു​ട​ങ്ങി​യെ​ന്ന്​ മു​തി​ര്‍​ന്ന സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​ന്‍​കൂ​ടി​യാ​യ കോ​ണ്‍​ഗ്ര​സ്​ നേ​താ​വ്​ ക​പി​ല്‍ സി​ബ​ല്‍ പ​രി​ഹ​സി​ച്ചു.  വി​ര​മി​ച്ച​ശേ​ഷം ന്യാ​യാ​ധി​പ​ന്മാ​രെ മ​റ്റു പ​ദ​വി​ക​ളി​ല്‍ നി​യ​മി​ക്കു​ന്ന​ത്​ കോ​ട​തി​ക​ളു​ടെ സ്വാ​ത​ന്ത്ര്യ​ത്തി​നു​മേ​ലു​ള്ള പാ​ടാ​ണെ​ന്ന്​ ര​ഞ്​​ജ​ന്‍ ഗൊ​ഗോ​യി​ത​ന്നെ മുമ്പ് പ​റ​ഞ്ഞ​താ​ണെ​ന്ന്​ സി.​പി.​എം നേ​താ​വ്​ സീ​താ​റാം യെ​ച്ചൂ​രി കു​റ്റ​പ്പെ​ടു​ത്തി. ഒ​ന്നി​ന്​ പ​ക​രം മ​റ്റൊ​ന്നാ​ണ്​ ഇ​തെ​ങ്കി​ല്‍ എ​ങ്ങ​നെ​യാ​ണ്​ ജ​ന​ങ്ങ​ള്‍​ക്ക്​ കോ​ട​തി​ക​ളി​ല്‍ വി​ശ്വാ​സ​മു​ണ്ടാ​വു​ക​യെ​ന്ന്​ ഒാ​ള്‍ ഇ​ന്ത്യ മ​ജ്​​ലി​സെ ഇ​ത്തി​ഹാ​ദു​ല്‍ മു​സ്​​ലി​മീ​ന്‍ നേ​താ​വ്​ അ​സ​ദു​ദ്ദീ​ന്‍ ഉ​വൈ​സി എം.​പി ചോ​ദി​ച്ചു. ഗൊ​ഗോ​യി രാ​ജ്യ​സ​ഭാം​ഗ​ത്വം സ്വീ​ക​രി​ക്ക​രു​തെ​ന്ന്​ മു​ന്‍ സു​പ്രീം​കോ​ട​തി ജ​ഡ്​​ജി​മാ​രാ​യ മ​ദ​ന്‍ ബി ​ലോ​കു​റും കു​ര്യ​ന്‍ ജോ​സ​ഫും ആ​വ​ശ്യ​പ്പെ​ട്ടു. ജ​ഡ്​​ജി ലോ​യ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സു​പ്രീം​കോ​ട​തി​യി​ല്‍ നി​ന്നി​റ​ങ്ങി മു​ന്‍ ചീ​ഫ്​ ജ​സ്​​റ്റി​സി​നൊ​പ്പം വാ​ര്‍​ത്താ​സ​മ്മേ​ള​നം ന​ട​ത്തി​യ​വ​രാ​ണ്​ ഇൗ ജഡ്ജിമാർ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter