ഉംറ തീർഥാടനത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കം: റൗദ ശരീഫും തീർഥാടകർക്ക് തുറന്നു കൊടുക്കും
റിയാദ്: കോവിഡ് മൂലം നിർത്തി വെച്ചിരുന്ന ഉംറ തീര്‍ഥാടനത്തിന്റെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കമായി. രണ്ടാം ഘട്ടത്തിന്റെ ഭാഗമായി 15000 തീർഥാടകർക്ക് ഒരേസമയം ഉംറ നിർവഹിക്കാനും മദീന സന്ദർശനത്തിനും അവസരമുണ്ടാകും. കൊവിഡിനെ തുടര്‍ന്ന് പുറത്തുനിന്നുള്ളവര്‍ക്ക് നിര്‍ത്തിവെച്ചിരുന്ന നമസ്‍കാരവും ഇന്ന് മുതല്‍ പുനരാരംഭിച്ചു. പ്രതിദിനം 40,000 പേര്‍ നമസ്കാരത്തിനായി ഹറമില്‍ എത്തും.

14 ദിവസം നീളുന്ന രണ്ടാം ഘട്ടത്തില്‍ 2,20,000 പേര്‍ ഉംറ തീര്‍ഥാടനം നിര്‍വഹിക്കും. 5,60,000 പേര്‍ നമസ്കാരത്തിനായും മസ്ജിദുല്‍ ഹറമില്‍ എത്തും. മദീനയിലെ റൗദാ സന്ദര്‍ശനത്തിന് ഒരു ദിവസം 11,880 പേര്‍ക്കാണ് അനുമതി നല്‍കുന്നത്. ഹജ്ജ് മന്ത്രാലയം ഒരുക്കിയ ഇഅ്തര്‍മനാ ആപ്പിലൂടെ അനുമതി പത്രം നേടിയവര്‍ക്ക് മാത്രമാണ് തീർഥാടനത്തിന് അവസരം ലഭിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter