മതചിഹ്നങ്ങള്‍ നിരോധിച്ച് കാനഡയിലെ ക്യൂബക് പ്രവിശ്യ
- Web desk
- Jun 19, 2019 - 09:15
- Updated: Jun 19, 2019 - 09:15
പൊതു മേഖലാ സ്ഥാപനങ്ങളില്‍ മതചിഹ്നങ്ങള്‍ ധരിക്കുന്നത് നിരോധിച്ച് കാനഡയിലെ ക്യൂബക്പ്രവിശ്യ.35 നെതിരെ 73 വോട്ടുകള്‍ക്കാണ് ബില്‍ പാസ്സാക്കിയത്. ജോലി സമയത്ത് തൊഴിലാളികള്‍ മതചിഹ്നങ്ങള്‍ ധരിച്ചെത്താന്‍ പാടില്ലെന്നാണ് നിയമം പറയുന്നത്.
പൗരാവകാശ സംഘടനകളും മുസ്‌ലിം സംഘടനകളും ഈ നിയമത്തിനെതിരെ പ്രതിരോധവുമായി രംഗത്തെത്തിയിട്ടുണ്ട്.
അധ്യാപകര്‍,ജഡ്ജിമാര്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങി പൊതു മേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ഈ നിയമം ബാധകമാവുക.
കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ സ്വീകരിച്ചുവരുന്ന മതസ്വാതന്ത്ര നിലപാടിനെതിരെയുള്ള വെല്ലുവിളികൂടിയാണ് പുതിയ നിയമമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment