മഥുരയിലെ കൃഷ്ണ ക്ഷേത്രത്തിന് സമീപത്തുള്ള മസ്ജിദിനെതിരെ കോടതിയെ സമീപിച്ചതിൽ ബിജെപിക്ക് പങ്കില്ലെന്ന് അമിത് ഷാ.
ന്യൂഡല്‍ഹി: മഥുരയിലെ കൃഷ്ണ ജന്മഭൂമിയിലുണ്ടായിരുന്ന ക്ഷേത്രം തകർത്താണ് ഷാഹി ഈദ്ഗാഹ് പള്ളി നിർമ്മിച്ചതെന്നും അതിനാൽ അത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ പ്രതികരണവുമായി കേന്ദ്രസഹമന്ത്രി അമിത് ഷാ. വിഷയം സങ്കീർണമാക്കിയതിൽ കേന്ദ്രവും ബിജെപിയും ഉള്‍പ്പെടുന്നില്ലെന്ന് അമിത് ഷാ. ചില സംഘടനകള്‍ സ്വന്തമായി കോടതിയെ സമീപിച്ചതായും സര്‍ക്കാരുമായി ഒരു ബന്ധവുമില്ലെന്നും ഷാ പറഞ്ഞു. ബിജെപി കോടതിയിലോ മറ്റെവിടെയെങ്കിലുമോ ഇതിന്റെ കക്ഷിയല്ല, അതിനാല്‍ ഇതിനെക്കുറിച്ച്‌ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാമ ജന്മഭൂമിയും പ്രസ്ഥാനവും പാര്‍ട്ടിയുടെ അജണ്ടയായിരുന്നെങ്കിലും മഥുര വിഷയത്തില്‍ ബിജെപിക്ക് പങ്കില്ലെന്നും അമിത് ഷാ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter