ഫലസ്തീന്‍: പുനര്‍വിചിന്തനത്തിന്റെ പാതയില്‍ ആഗോള സമൂഹം
gazaaസംഘര്‍ഷങ്ങളുടെയും രക്തച്ചൊരിച്ചിലുകളുടെയും നൊമ്പരക്കഥകള്‍ക്കൊപ്പം മാത്രം എടുത്തുദ്ധരിക്കപ്പെടാന്‍ വിധിക്കപ്പെട്ട മഹാദുര്യോഗം പേറുന്ന രാജ്യമാണ് നമ്മുടെ കാലത്തെ ഫലസ്തീന്‍. എന്നാല്‍ അനുസ്യൂതമായ മനുഷ്യാവകാശലംഘനങ്ങളുടെയും നൃശംസനീയതയുടെ നിര്‍വ്വചനങ്ങളില്‍ പോലുമൊതുങ്ങാത്തനരമേധത്തിന്റെയും ഇടതടവില്ലാത്ത ആവര്‍ത്തനങ്ങള്‍ ഫലസ്തീന്‍ വിഷയത്തില്‍ഇത്രകാലവും സ്വീകരിച്ചിരുന്ന ഉദാസീന പൂര്‍ണ്ണവും അക്ഷന്തവ്യവുമായനിലപാടില്‍ നിന്നും മാറിച്ചിന്തിക്കാന്‍ ലോക രാഷ്ട്രങ്ങളെ പ്രേരിപ്പിച്ചുതുടങ്ങിയെന്ന ശുഭോദര്‍ക്കമായ സന്ദേശം നല്‍കുന്നതാണ് ഫലസ്തീനെക്കുറിച്ച്ഈയിടെ പുറത്തു വരുന്ന മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍. രണ്ടു മാസത്തോളം നീണ്ടു നിന്ന ഏറ്റവുമൊടുവിലെ ഇസ്രയേല്‍ അതിക്രമം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പാശ്ചാത്യ മീഡിയ പക്ഷപാതപൂര്‍ണ്ണവും പ്രതിലോമകരവുമായ പതിവു സമീപനം തന്നെയാണ് സ്വീകരിച്ചതെങ്കിലും സോഷ്യല്‍മീഡിയകളിലൂടെയും മറ്റും ലോകമാകെ പടര്‍ന്ന സമരാഗ്നി, ഫലസ്തീന്‍ ജനതകാലങ്ങളായി അനുഭവിക്കുന്ന പീഢാനുഭവങ്ങളെ ഇനിയും കണ്ടില്ലെന്ന് നടിച്ച്മാറി നില്‍ക്കാന്‍ ഉള്ളില്‍ മനുഷ്യത്വത്തിന്റെ നെരിപ്പോടെരിയുന്നവരെയാരെയും അനുവദിക്കാതിരിക്കും വിധം തീവ്രവും ഉഗ്രതപ്തവുമായിരുന്നു. ഇസ്രയേല്‍ ഉല്‍പ്പന്നങ്ങളുടെ ബഹിഷ്‌ക്കരണ ആഹ്വാനങ്ങള്‍ ആഗോള തലത്തില്‍തന്നെ വിജയകരമായി നടപ്പാക്കിയും നിരപരാധികളുടെ മേലുള്ളഹീനകൃത്യങ്ങള്‍ക്ക് ഇസ്രായേലിനെ അന്താരാഷ്ട്ര കോടതി കയറ്റിയും അക്രമസംഭവങ്ങളെ അപലപിച്ചും ഇരകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ലോകത്തിന്റെവ്യത്യസ്ത ഭാഗങ്ങളില്‍ അഭൂതപൂര്‍വ്വമായ പ്രകടനങ്ങള്‍ സംഘടിപ്പിച്ചുംഫലസ്തീനികള്‍ക്ക് ലോകജനത നല്‍കിയ പിന്തുണ കൈറോയിലെ ഗസ്സ പുനര്‍ നിര്‍മ്മാണ ഉച്ചകോടി വരെയെത്തി നില്‍ക്കുമ്പോള്‍ മാറി വീശുന്ന കാറ്റിന്റെ സൂക്ഷമ സൂചികകളെ നമുക്കതില്‍ ദര്‍ശിക്കാതെ വയ്യ. സംഘാടകരായ നോര്‍വേയുടെയും ഈജിപ്തിന്റെയും പ്രതീക്ഷകളെപ്പോലും അസ്ഥാനത്താക്കും വിധംഉച്ചകോടിയില്‍ പങ്കെടുത്ത 50ഓളം രാജ്യങ്ങള്‍ 540 കോടി ഡോളറിന്റെസാമ്പത്തിക സഹായം ഫലസ്തീന് വെച്ചു നീട്ടുമ്പോള്‍, പതിറ്റാണ്ടുകള്‍പ്രായമായ അപരാധപൂര്‍ണ്ണമായ തങ്ങളുടെ ഭീമാബദ്ധത്തിന് ഇങ്ങനെയെങ്കിലും ഒരുപരിഹാരമാകട്ടെയെന്നേ വന്‍ശക്തികള്‍ ചിന്തിച്ചിരിക്കാനിടയുള്ളൂ. ഇസ്രയേല്‍അതിക്രമത്തെ പാര്‍ലമെന്റില്‍ അപലപിക്കാന്‍ വിസമ്മതം പ്രകടിപ്പിച്ചഇന്ത്യയടക്കമുള്ള രാജ്യങ്ങളും ഇതില്‍ പങ്കാളികളായെന്ന് പ്രത്യേകം എടുത്തുപറയേണ്ട വസ്തുതയാണ്. ഹമാസ്-ഫതഹ് അനുരഞ്ജന ചര്‍ച്ച മുതല്‍ സ്വീഡനില്‍ നിന്നും ബ്രിട്ടനില്‍ നിന്നും സ്വതന്ത്ര ഫലസ്തീന്‍ രൂപീകരണത്തിന് ലഭിച്ച പിന്തുണ വരെ ശുഭവാര്‍ത്തകളുടെ പട്ടിക നീളുകയാണ്. മേഖലയിലെ സമാധാനപ്പുലരിക്ക് എന്നുംപ്രധാന വിലങ്ങു തടിയായിട്ടുള്ള ആഭ്യന്തര അഭിപ്രായ ഭിന്നതകള്‍ക്ക്വിരാമമിട്ട് ഐക്യ ഫലസ്തീനിനായി ഒന്നിക്കാന്‍ ഹമാസിനും ഫതഹിനും കഴിഞ്ഞാല്‍ഫലസ്തീന്‍-ഇസ്രയേല്‍ പ്രശ്‌നത്തിന് മദ്ധ്യസ്ഥം വഹിക്കുന്നതിന് മിക്കകക്ഷികളും ഉന്നയിക്കുന്ന പ്രധാന പ്രതിബന്ധങ്ങളിലൊന്ന് അതോടെ ഇല്ലാതാകും.ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാന്‍ സന്നദ്ധമായ സ്വീഡന്റെ പാതസ്വീകരിച്ച് കൂടുതല്‍ രാഷ്ട്രങ്ങള്‍ മുന്നോട്ടു വന്നാല്‍അദ്ഭുതപ്പെടാനില്ല. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പോലും സ്വതന്ത്രഫലസ്തീനിന് അനുകൂലമായി ശബ്ദമുയരുമ്പോള്‍ അതിന്റെ പ്രതീകാത്മകതയെഉയര്‍ത്തിക്കാട്ടി സംഭവത്തെ വിലകുറച്ചു കാണുന്നതിനു പകരം പടിഞ്ഞാറന്‍ലോകത്ത് ഫലസ്തീനനുകൂലമായി നടക്കുന്ന ചലനങ്ങളുടെ അനുരണനമായി അതിനെ വീക്ഷിക്കാനേ നിഷ്പക്ഷമതികള്‍ക്ക് കഴിയൂ. [caption id="attachment_39908" align="alignleft" width="300"]ഗാസ സന്ദര്‍ശനത്തിയ യു.എന്‍ സെക്രട്ടറി ജനറല്‍ ബാണ്‍ കി മൂണ്‍ ഫലസ്ഥീന്‍ പ്രധാന മന്ത്രിക്കൊപ്പം ഗാസ സന്ദര്‍ശനത്തിയ യു.എന്‍ സെക്രട്ടറി ജനറല്‍ ബാണ്‍ കി മൂണ്‍ ഫലസ്ഥീന്‍ പ്രധാന മന്ത്രിക്കൊപ്പം[/caption] ഇസ്രയേലിനെ ഇരയുടെ പക്ഷത്ത് നിര്‍ത്തിക്കൊണ്ട് പാശ്ചാത്യ മാധ്യമങ്ങള്‍ കാലങ്ങളായി തുടരുന്ന അന്തര്‍നാടകങ്ങളുടെ നാറ്റക്കഥകളും മേഖലയില്‍അരങ്ങേറിക്കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങളുടെ കലര്‍പ്പില്ലാത്ത നേര്‍ക്കാഴ്ചകളും ലോകജനതയിലേക്കെത്തിക്കുന്നതില്‍ നവമാധ്യമങ്ങള്‍ വഹിച്ചപങ്ക് ഇവിടെ എടുത്തു പറയേണ്ടിയിരിക്കുന്നു. ഫലസ്തീന്‍ ജനതയുടേത്ഹിംസോന്മത്തനായ വേട്ടക്കാരന്റെ ആക്രോശമല്ല മറിച്ച് നിസ്സഹായനുംനിരാലംബനും നിരായുധനുമായ ഇരയുടെ ദീനരോധനമാണെന്ന് വൈകിയെങ്കിലുംപടിഞ്ഞാറന്‍ ജനതക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ ഇത്തരം  വിധാനങ്ങളുടെസമയോചിതമായ ഇടപെടലുകളിലൂടെസാദ്ധ്യമായിട്ടുണ്ടെന്ന് ആരുംനിഷേധിക്കുമെന്ന് തോന്നുന്നില്ല.ഏറ്റവുമൊടുവില്‍ ഫലസ്തീന്‍ ജനതക്ക് പിന്തുണയുമായി ഇസ്രയേല്‍ജനപ്രതിനിധികള്‍ തന്നെ രംഗത്തിറങ്ങുന്ന കാഴ്ച കാണാനും നമുക്ക് സാധിച്ചു. വിശുദ്ധ ഗേഹമായ മസ്ജിദുല്‍ അഖ്‌സയിലേക്ക് ഫലസ്തീനികള്‍ക്ക് പ്രവേശനംനിഷേധിച്ച ഇസ്രയേല്‍ പോലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് പള്ളിക്കുസമീപം സമാധാനപരമായി സമരം നടത്തിയഫലസ്തീനികള്‍ക്കൊപ്പമാണ് ഇസ്രയേല്‍എം.പിമാരും അണി നിരന്നത്. ആഴ്ചകള്‍ക്കു മുമ്പാണ് ഗസ്സ അതിക്രമത്തില്‍പ്രതിഷേധിച്ച് 43 ഇസ്രയേല്‍ സൈനികര്‍ രാജി വെച്ചൊഴിഞ്ഞത്. ലക്ഷക്കണക്കിന്പേരുടെ അവകാശങ്ങള്‍ നിഷേധിച്ചു കൊണ്ട് ഈ സേവനം തുടരാന്‍താല്‍പര്യമില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രിക്കെഴുതിയ രാജിക്കത്തില്‍ഇവര്‍ വ്യക്തമാക്കുകയുണ്ടായി. ചുരുക്കത്തില്‍, ഫലസ്തീന്‍ വിഷയത്തില്‍ നീതിനിഷേധത്തിന്റെ സുദീര്‍ഘമായ കാലഘട്ടത്തിനു ശേഷം ലോകരാഷ്ട്രങ്ങള്‍ പശ്ചാത്താപവൈവശ്യത്തോടെ പ്രതിക്രിയയുടെ പാതയിലേക്ക് പ്രവേശിക്കുന്നതിന്റെ സൂചനകളാണ് അഭിനവസംഭവവികാസങ്ങളില്‍ നിന്ന് ഉയരുന്നത്. മേഖലയിലെ സുസ്ഥിരമായ സമാധാനത്തിനുംനിയമവാഴ്ചക്കും ഈ സൂചനകളെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ ആര്‍ജ്ജവവുംആത്മാര്‍ത്ഥയുമുള്ള ഇടപെടലുകളാണ് ഇനി ആവശ്യം. ഈയടുത്ത ഗസ്സ സന്ദര്‍ശനവേളയില്‍ ഐക്യ ഫലസ്തീനെക്കുറിച്ചും മധ്യപൂര്‍വ്വ ദേശത്ത് സമാധാനത്തിന്റെ നിത്യോദയത്തെക്കുറിച്ചുമുള്ള തന്റെ സ്വപ്നങ്ങളെക്കുറിച്ച് വാചാലനായ ഐക്യരാഷ്ട്ര സഭാ തലവന്‍ ബാന്‍ കീ മൂണിന് ഈ ഉദ്യമത്തിന് ക്രിയാത്മകമായനേതൃത്വം നല്‍കുന്നതിലൂടെയെങ്കിലും തന്റെ സംഘടനയുടെ അസ്ഥിത്വത്തെന്യായീകരിക്കാന്‍ കഴിഞ്ഞെങ്കില്‍......

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter