2019 ല്‍ ഏറ്റവും സ്വാധീനമുള്ള നേതാക്കളായി ജനം തെരഞ്ഞെടുത്തത് ജസീന്തയെയും  ഇമ്രാന്‍ഖാനെയും

2019 ല്‍ ഏറ്റവും സ്വാധീനം ചെലുത്തിയ നേതാക്കളായി ജനം തെരഞ്ഞെടുത്തത് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത അര്‍ദനെയും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെയുമെന്ന് ടൈം മാഗസിന്‍ റിപ്പോര്‍ട്ട്.

ജനങ്ങളില്‍  സ്വാധീനം ചെലുത്തിയ നൂറു പേരെ തെരഞ്ഞെടുത്തപ്പോഴാണ് ജസീന്തയും ഇമ്രാന്‍ഖാനും ഏറ്റവും മുന്നില്‍ നിന്നത്.
ന്യൂസിലാന്‍ഡിലെ ക്രിസ്ട്ചര്‍ച്ചിലെ രണ്ടു പള്ളികളില്‍ നടന്ന ഭീകരാക്രമണത്തിന് ശേഷം ജസീന്ത കൈകൊണ്ട നടപടികള്‍ ലോകത്തിന്റെ കയ്യടി നേടിയിരുന്നു.
ഇന്ത്യയും പാകിസ്ഥാനും യുദ്ധവക്കോളമെത്തിയ പുല്‍വാമ ഭീകരാക്രമണ പശ്ചാത്തലത്തില്‍ ഇമ്രാഖാന്റെ സമാധാന നിലപാടാണ് അദ്ധേഹം ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള വ്യക്തിയായി മാറിയത്. 
ബുധനാഴ്ചയാണ് ടൈം മാഗസിന്‍ ലിസ്റ്റ് പുറത്തിറക്കിയത്.
യു.എ.ഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായിദ് അള്‍ നഹ് യാനും മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദും നൂറ് പേരില്‍ ഉള്‍പ്പെടുന്നു

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter