എൻ.ആർ.സിയിൽ മലക്കംമറിഞ്ഞ് ബിജെപി സഖ്യകക്ഷി
പാട്ന: ദേശീയ പൗരത്വ രജിസ്റ്ററിനും പൗരത്വ ഭേദഗതി നിയമത്തിനുമെതിരായ പ്രക്ഷോഭങ്ങള്‍ രാജ്യമെങ്ങും ശക്തിപ്രാപിക്കവെ കേന്ദ്ര സർക്കാറിനെ പിന്തുണയ്ക്കുന്ന നിലപാടിൽനിന്ന് പിന്നോട്ടടിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. എന്‍.ആര്‍.സി സംസ്ഥാനത്ത് നടപ്പാക്കുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് 'എന്ത് എന്‍.ആര്‍.സി?' എന്ന മറുചോദ്യമാണ് നിതീഷ് ഉന്നയിച്ചത്. നേരത്തെ, പാര്‍ലമെന്റില്‍ പൗരത്വ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തതില്‍ പ്രതിഷേധിച്ച് പാർട്ടി സ്ഥാനം രാജിവെക്കുമെന്ന് ഭീഷണി മുഴക്കിയ ജെ.ഡി.യു വൈസ് പ്രസിഡണ്ട് പ്രശാന്ത് കിഷോറിന്, സംസ്ഥാനത്ത് എന്‍.ആര്‍.സി നടപ്പാക്കില്ലെന്ന് നിതീഷ് വാക്കു നല്‍കിയിരുന്നു. പൗരത്വ ഭേദഗതി ബില്ലിന് പാര്‍ലമെന്റിന്റെ ഇരുസഭകളിലും അനുകൂലിച്ച്‌ വോട്ട് നല്‍കിയ ജെ.ഡി.യു നിലപാടിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ പ്രതിഷേധം ശക്തമാണ്. ഇതോടെയാണ് കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് ഭയന്ന് ഇന്ന് നിതീഷ്കുമാർ നിലപാട് മാറ്റിയത്. എൻഡിഎ സഖ്യകക്ഷികൾ എൻ ആർ സിയെ എതിർക്കുന്ന ആദ്യ മുഖ്യമന്ത്രിയാണ് നിതീഷ് കുമാർ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter