ബാബരിക്ക് പകരമുള്ള മസ്ജിദ്:  രൂപരേഖ പുറത്ത് വിട്ടു
ന്യുഡല്‍ഹി : അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കാൻ അനുമതി നൽകിയതിനൊപ്പം ബാബരി ഭൂമിക്ക് പകരമായി സുപ്രിംകോടതി അനുവദിച്ച സ്ഥലത്ത് പള്ളി പണിയുന്ന മസ്ജിദിന്റെ രൂപരേഖ പുറത്തിറക്കി. ഇന്ത്യൻ ഇസ്‌ലാമിക് കള്‍ചറല്‍ ഫൗണ്ടേഷ(ഐഐസിഎഫ്)നാണ് രൂപ രേഖ പുറത്തിറക്കിയിരിക്കുന്നത്.

ജാമിയ മില്ലിയ സ്കൂള്‍ ഓഫ് ആര്‍കിടെക്ചറിലെ ഡീന്‍ സയ്യിദ് മുഹമ്മദ് അക്തറാണ് രൂപരേഖ തയാറാക്കിയത്. മള്‍ട്ടി സ്പെഷ്യല്‍റ്റി ആശുപത്രി, ലൈബ്രറി, പ്രസാധനശാല, സമൂഹ അടുക്കള, മ്യൂസിയം എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. മാനവ സേവയും സമുദായങ്ങള്‍ തമ്മിലുള്ള വിടവ് നികത്തുകയുമാണ് സമുച്ചയത്തിന്റെ ലക്ഷ്യമെന്ന് അക്തര്‍ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter