പട്ടിക്കാട് ജാമിഅ നൂരിയ്യ സനദ്‌ദാന സമ്മേളനത്തിന് ഉജ്ജ്വല സമാപനം
പെരിന്തൽമണ്ണ: വിജ്ഞാനത്തിന്റെയും ആത്മീയതയുടെയും നിറ ശോഭ പകർന്ന് 3 ദിവസങ്ങൾ നീണ്ട് നിന്ന പട്ടിക്കാട് ജാമിഅ നൂരിയ്യ വാർഷിക സനദ്‌ദാന സമ്മേളനം ഉജ്ജ്വലമായി സമാപിച്ചു. ആയിരങ്ങൾ പങ്കെടുത്ത ഗംഭീരമായ സമാപനസമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്‌തങ്ങൾ ഉദ്ഘാടനംചെയ്തു. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷതവഹിച്ചു. മുൻ കേന്ദ്രമന്ത്രി മണിശങ്കർ അയ്യർ, ഹൈദരാബാദ് ഇഫ്ലു സർവകലാശാല ഡീൻ ഡോ. സയ്യിദ് ജഹാംഗീർ എന്നിവർ വിശിഷ്ടാതിഥികളായി. സമസ്ത ജനറൽസെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ സനദ്‌ദാന പ്രഭാഷണം നടത്തി. കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങളിലൊന്നായ ജാമിഅയിൽ നിന്ന് 261 യുവപണ്ഡിതരാണ് ഇത്തവണ ബിരുദം നേടി പുറത്തിറങ്ങിയത്.  കോൺഗ്രസ് നേതാവും സുപ്രീം കോടതി അഭിഭാഷകനുമായ കബിൽ സിബൽ തലേദിവസം പരിപാടിയിൽ പങ്കെടുത്തിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter