ചെമ്പരിക്ക ഖാസിയുടെ മരണം; കൊലപാതകമെന്ന് ജനകീയ അന്വേഷണ കമ്മീഷന്‍

ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മരണം കൊലപാതകമെന്ന് ജനകീയ അന്വേഷണ കമ്മീഷന്‍‌. പോലീസ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ ഈ മരണത്തില്‍ ഒത്തുകളി നടത്തിയതായും കമ്മീഷന്‍ അംഗങ്ങള്‍ ആരോപിച്ചു. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ജനകീയ കമ്മീഷന്‍ കോടതിയെ സമീപിക്കും.

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വക്കറ്റ് പി.എ പൗരന്‍ അധ്യക്ഷനമായ മൂന്നംഗ ജനകീയ അന്വേഷണ കമ്മീഷനാണ് ചെമ്പരിക്ക ഖാസി മരണത്തെക്കുറിച്ച് വസ്തുതാന്വേഷണം നടത്തിയത്. ജിപ്മെറില്‍ നിന്നുള്ള വിദഗ്ധരടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഖാസിയുടെ മരണം ആത്മഹത്യയാണെന്ന വാദം തള്ളിയിട്ടുണ്ട്. ഖാസിയുടെ ഡ്രൈവറും സഹായിയുമായിരുന്ന ഹുസൈന്‍, ഖാസിയുടെ മരണത്തിനു ശേഷം വന്‍ സമ്പത്തുണ്ടാക്കിയതില്‍ ദുരൂഹതയുണ്ട്.

അന്നത്തെ ഡി.വൈ.എസ്.പിയായായിരുന്ന ഹബീബ് റഹ്മാന്‍റെ പേരില്‍ വകുപ്പ് തല അന്വേഷണം നടത്തിയാല്‍ കുറ്റവാളികളെ കണ്ടെത്താന്‍ സാധിക്കും. പ്രാഥമിക അന്വേഷണ ഘട്ടത്തില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചത് ഈ പോലീസ് ഉദ്യോഗസ്ഥനാണെന്നും കമ്മീഷന്‍ ആരോപിക്കുന്നു.

2010 ഫെബ്രുവരി പതിനഞ്ചിനാണ് ചെമ്പരിക്ക ഖാസി സി.എം അബ്ദുള്ള മൗലവിയെ കര്‍ണാടക അതിര്‍ത്തിയിലെ ചെമ്പരിക്ക കടപ്പുറത്ത് പാറക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സി.ബി.ഐ ഉള്‍പ്പെടെ വിവിധ ഏജന്‍സികള്‍ അന്വേഷിച്ചെങ്കിലും ആത്മഹത്യയാണെന്നായിരുന്നു കണ്ടെത്തല്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter