ഡൽഹി ന്യൂനപക്ഷ കമ്മീഷൻ റിപ്പോർട്ട് ഗൗരവതരം പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: വടക്കു കിഴക്കൻ ഡൽഹിയിലെ പൗരത്വ സമരക്കാർക്ക് നേരെ നടന്ന കലാപം, അമിത് ഷാ, യോഗി ആദിത്യനാഥ്, അനുരാഗ് ഠാക്കൂർ തുടങ്ങിയ ബിജെപി നേതാക്കളുടെ പ്രകോപന പ്രസംഗങ്ങളുടെ തുടർച്ചയായാണെന്ന ഡൽഹി ന്യൂനപക്ഷ കമ്മീഷൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് ഗൗരവതരമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും എംപിയുമായ പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

"മുതിർന്ന സുപ്രിം കോടതി അഭിഭാഷക നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ കമ്മിറ്റിയുടെ കണ്ടെത്തൽ കലാപത്തിൽ ബിജെപി യുടെ പങ്ക് കൃത്യമായി പുറത്ത് പുറത്ത് കൊണ്ടുവന്നിട്ടുണ്ട്. കലാപം സൃഷ്ടിക്കുന്നതിൽ ബിജെപി നേതാവ് കപിൽ മിശ്രയുടെ പങ്കു വസ്തുനിഷ്ഠമായി സംശയങ്ങൾക്ക് ഇടയില്ലാത്ത വിധത്തിൽ റിപ്പോർട്ട് സ്ഥാപിക്കുന്നുണ്ട്. എന്നിട്ടും കപിൽ മിശ്രക്കെതിരെ കേസെടുക്കാൻ അന്വേഷണ സംഘം ഇതുവരെ തയ്യാറായിട്ടില്ല". കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വിവാദ പൗരത്വ നിയമത്തിനെതിരെ സമരം ചെയ്ത വിദ്യാർത്ഥികളെയും മറ്റ് ആക്ടിവിസ്റ്റുകളെയും കള്ളക്കേസിൽ കുടുക്കി ജയിലിൽ അടക്കാനാണ് പോലീസിനെ താല്പര്യമെന്ന് വിമർശിച്ച കുഞ്ഞാലിക്കുട്ടി കലാപത്തിന് പിന്നിൽ പ്രവർത്തിച്ച കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാതെ നിരപരാധികളെ വേട്ടയാടുന്ന കേന്ദ്രസർക്കാർ നടപടി ലജ്ജാകരമാണെന്നും തുറന്നടിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter