എസ്കെഎസ്എസ്എഫിന്റെ ഇടപെടൽ: വെള്ളിയാഴ്ചത്തെ കോളേജ് സമയക്രമം മാറ്റി ഉന്നത വിദ്യാഭ്യാസ വകുപ്പ്
കോഴിക്കോട്: ജുമുഅ നമസ്കാരം തടസ്സപ്പെടുന്ന രീതിയിൽ കോളേജുകളിൽ ഓൺലൈൻ ക്ലാസുകൾ ക്രമീകരിച്ചതിനെതിരെ എസ്കെഎസ്എസ്എഫ് നിവേദനം നൽകിയതിന് പിന്നാലെ വെള്ളിയാഴ്ച ദിവസത്തെ ക്ലാസ് സമയം പുനഃക്രമീകരിച്ച് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.

ഉന്നത വിദ്യാഭ്യാസ വകുപ്പ് ജോയിൻ സെക്രട്ടറി എസ് അരുൺ ലാൽ ആണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 8 30 മുതൽ 1.30 വരെയുണ്ടായിരുന്ന സമയക്രമം 8.30 മുതൽ 12.30 വരെയാണ് പുനക്രമീകരിച്ചത്. ഓൺലൈൻ ക്ലാസ് സംബന്ധിച്ച് പുറത്ത് വിട്ട മൂന്ന് ഉത്തരവുകളിലും എല്ലാ ദിവസങ്ങളിലും ഒരേ രീതിയിലായിരുന്നു സമയം ക്രമീകരിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച പ്രത്യേക ഇളവ് അനുവദിക്കണമെന്നും 8 30 മുതൽ തുടർച്ചയായി 1.30 വരെ ക്ലാസുകൾ നടക്കുന്നതിനാൽ വെള്ളിയാഴ്ച ജുമുഅ നിസ്കരിക്കുന്ന മുസ്‌ലിം വിദ്യാർത്ഥികൾക്ക് അത് പ്രയാസകരമായിരിക്കുമെന്നും കാണിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂരിന്റെ നേതൃത്വത്തിൽ ജൂൺ 12ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീലിനും വകുപ്പ് അധികൃതർക്കും നിവേദനം നൽകിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter