കോവിഡ്: സൗദി ആശ്വാസ പാക്കേജ് പ്രഖ്യാപിച്ചു
റിയാദ്​: കോവിഡ്​ സൗദി അറേബ്യയിലും പടർന്നു പിടിച്ച പശ്ചാത്തലത്തില്‍ വ്യാപാര മേഖലക്കും തൊഴിലാളികള്‍ക്കും ആശ്വാസം പകര്‍ന്ന്​ 12000 കോടി റിയാലിന്റെ ആശ്വാസ പാക്കേജ് പ്രഖ്യാപിച്ച് സൗദി ഭരണകൂടം. വിദേശികളുടെ ലെവി നിശ്ചിത കാലത്തേക്ക് സര്‍ക്കാര്‍ അടക്കുന്നത് ഉള്‍പ്പെടെയുള്ള പാക്കേജാണ് പ്രഖ്യാപിച്ചത്.  1. മൂന്ന് മാസത്തേക്കാണ് ഇഖാമ കാലാവധി നീട്ടിനല്‍കുക. 2. സൗദിയിലേക്ക്​ സ്​റ്റാമ്ബ് ചെയ്യാത്ത തൊഴില്‍ വിസയുടെ കാലാവധി മൂന്നു മാസത്തേക്ക്​ കൂടി നീട്ടിനല്‍കും. അല്ലെങ്കില്‍ വിസയുടെ പണം തൊഴിലുടമക്ക് തിരികെ നല്‍കും. ഇതിന് പ്രത്യേക ഫീസൊന്നും ഈടാക്കില്ല. നിലവില്‍ പാസ്പോര്‍ട്ടില്‍ വര്‍ക്ക് വിസ സ്​റ്റാമ്ബ്​ ചെയ്തവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. 3. റീ എന്‍ട്രി വിസ മൂന്ന്​ മാസത്തേക്ക് നീട്ടിനല്‍കാന്‍ തൊഴിലുടമകള്‍ക്ക് സാധിക്കും. നിലവില്‍ റീ എന്‍ട്രിയില്‍‌ വിസ അടിച്ച്‌ നാട്ടില്‍ പോകാന്‍ കഴിയാത്തവര്‍ക്കും ഇതി​ന്‍െറ ഗുണം ലഭിക്കും. 4. സകാത്ത്, മൂല്യവര്‍ധിത നികുതി, എക്സൈസ് ഡ്യൂട്ടി, വരുമാന നികുതി എന്നിവ അടക്കാന്‍ മൂന്നു മാസത്തെ സാവകാശം നല്‍കി. രാജ്യത്തേക്ക് മാര്‍ച്ച്‌​ 20 മുതല്‍ 30 ദിവസത്തേക്ക് ഇറക്കുമതിക്കുള്ള തീരുവ തല്‍ക്കാലത്തേക്ക് ഈടാക്കില്ല. 5. ബാങ്കുകളുടെയും മുനിസിപ്പാലിറ്റി (ബലദിയ)യുടെയും ഫീസുകളും ചാര്‍ജുകളും അടക്കാന്‍ മൂന്നു മാസ സാവകാശം നല്‍കി. ഇതിന് നിശ്ചിത നിബന്ധനകള്‍ പാലിക്കണം. സര്‍ക്കാറിലേക്ക് സ്വകാര്യ സ്ഥാപനങ്ങള്‍ അടക്കാനുള്ള വിവിധ ഫീസുകള്‍ അടക്കാന്‍ മൂന്ന് മാസത്തെ സാവകാശം നല്‍കി. 6. ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്ക് 70 ശതകോടി റിയാലി​​ന്‍റെ സഹായ പാക്കേജ് പ്രഖ്യാപിച്ചു. വായ്​പകള്‍ ഈ വര്‍ഷാവസാനം വരെ ഉദാരമാക്കാനും തീരുമാനിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter