സംഘപരിവാറിന്റെ മുഗളർക്കെതിരെയുള്ള വർഗീയ പ്രചരണത്തിനിടെ ട്രൻഡായി 'മുഗളന്മാർക്ക് നന്ദി' (#ThanksMughals) എന്ന ഹാഷ് ടാഗ്
- Web desk
- Nov 20, 2019 - 10:17
- Updated: Nov 20, 2019 - 18:37
ന്യൂഡൽഹി: മുഗൾ സാമ്രാജ്യത്തെ പിടിച്ചുകുലുക്കിയ സർജിക്കൽ സ്‌ട്രൈക്ക്' എന്ന ടാഗ് ലൈനോടെ
ഛത്രപതി ശിവജിയുടെ സേനാനായകനായിരുന്ന തനാജി മാലുസരെയുടെ ജീവചരിത്രം അനാവരണം ചെയ്യുന്ന 'തൻഹാജി, ദി അൺസംഗ് വാരിയർ' എന്ന സിനിമ ചരിത്രത്തെ വളച്ചൊടിക്കുന്നതാണെന്ന ആരോപണം ഉയരുന്നതിനിടെ മുഗളന്മാർ ഇന്ത്യക്ക് നൽകിയ നേട്ടങ്ങൾ ട്വിറ്ററിൽ തരംഗമാകുന്നു.
മുഗൾ രാജവംശത്തിനെതിരെ സംഘ് പരിവാർ നടത്തുന്ന പ്രചരണങ്ങൾക്ക് മറുപടിയായുള്ള 'മുഗളന്മാർക്ക് നന്ദി' (#ThanksMughals) എന്നഹാഷ് ടാഗ് ഇന്ത്യൻ ട്വിറ്ററിൽ ഒന്നാം സ്ഥാനത്തെത്തി. മുഗൾ രാജാക്കന്മാർ ഹിന്ദുക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയെന്നും ഇസ്‌ലാമിലേക്ക് മതംമാറ്റിയെന്നുമുള്ള സംഘ് പരിവാർ കേന്ദ്രങ്ങളുടെ പ്രചരണങ്ങൾക്കു മറുപടിയായാണ്, മുഗളന്മാരിലൂടെ ഇന്ത്യക്ക് ലഭിച്ച നേട്ടങ്ങൾ എടുത്തുപറഞ്ഞു കൊണ്ടുള്ള ട്വീറ്റുകൾ നിറഞ്ഞത്. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിൽ മുഗളന്മാരുടെ കാലത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ വിവിധ ട്വീറ്റുകളിൽ അനാവൃതമാവുകയാണ്
ഉർദു ഭാഷ, താജ്മഹലടക്കമുള്ള മനോഹര നിർമിതികൾ, ബിരിയാണി, തന്തൂര്‍ ചിക്കന്‍, ജിലേബി, ചിക്കന്‍ ടിക്ക, സമൂസ തുടങ്ങിയ ഭക്ഷ്യ വിഭവങ്ങള്‍ എന്നിവയെല്ലാം മുഗളരുടെ സംഭാവനയാണെന്നും അവ ഇല്ലായിരുന്നുവെങ്കിൽ വലിയ നഷ്ടം സംഭവിക്കുമായിരുന്നുവെന്നുമുള്ള ട്വീറ്റുകളെല്ലാം വൈറലായി മാറുകയാണ്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment