വെടിനിർത്തൽ പ്രഖ്യാപനത്തിനുശേഷം തുർക്കി സിറിയൻ അതിർത്തി ശാന്തം
- Web desk
- Oct 20, 2019 - 04:02
- Updated: Oct 20, 2019 - 04:51
അങ്കാറ: അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനുമായി നടത്തിയ ചർച്ചകൾക്ക് ശേഷം അഞ്ച് ദിവസം നീണ്ട വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ തുർക്കി സിറിയൻ അതിർത്തികൾ ശാന്തമായി. കഴിഞ്ഞ ഒക്ടോബർ 9ന് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് വടക്കൻ സിറിയയിലെ സൈന്യത്തെ പിൻവലിച്ചതിന് തൊട്ടുടനെയാണ് തുർക്കിയുടെ ഓപ്പറേഷൻ പീസ് സ്പ്രിംഗ് ആരംഭിച്ചത്. ഓപ്പറേഷൻ വിജയകരമായി തുടരുന്നതിനിടെയാണ് അമേരിക്കൻ പ്രതിനിധി സംഘം തുർക്കിയിൽ എത്തിയതും ചർച്ചകൾ നടത്തിയതും. കരാർ യാഥാർത്ഥ്യമായതോടെ തുർക്കിക്കെതിരെ പ്രഖ്യാപിച്ച ഉപരോധങ്ങൾ ഉയർത്താനും അമേരിക്ക തീരുമാനിച്ചു. അതിർത്തി കടന്നുള്ള പോഷക സൈന്യത്തിന്റെ വരവ് നിലച്ചതായി പ്രദേശത്തെ മാധ്യമപ്രവർത്തകർ പറഞ്ഞു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment