യുഎഇയിൽ നിന്ന് ഇസ്രായേലിലേക്കും തിരിച്ചുമുള്ള യാത്രക്ക് ഇനി വിസ വേണ്ട: സുപ്രധാന തീരുമാനവുമായി ഇരു രാജ്യങ്ങളും
തെല്‍ അവിവ്: യുഎഇയും ഇസ്രായേലും തമ്മിൽ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന് പിന്നാലെ യുഎഇയിൽ നിന്ന് ഇസ്രായേലിലേക്കും തിരിച്ചുമുള്ള യാത്രക്ക് പൗരന്മാര്‍ക്ക് വിസ ഒഴിവാക്കിയതായി ഇരു രാജ്യങ്ങളും തീരുമാനിച്ചു. വിസ ഒഴിവാക്കി കൊണ്ടുള്ള തീരുമാനം ഇരുരാജ്യങ്ങളും അംഗീകരിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി.

ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം പുനസ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ക്കായി യുഎഇയില്‍ നിന്നുള്ള ആദ്യ ഔദ്യോഗിക പ്രതിനിധിസംഘം ചൊവ്വാഴ്ച ഇസ്രയേലിലെ ടെല്‍ അവിവിലുള്ള ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തിൽ ഇസ്രയേലില്‍ എത്തിയതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. "ഇന്ന് ഞങ്ങള്‍ ചരിത്രം സൃഷ്ടിക്കുകയാണെന്നും സാമ്ബത്തികം, ശാസ്ത്രം, സാങ്കേതികവിദ്യ, വ്യോമഗതാഗതം എന്നീ മേഖലകളില്‍ മാറ്റങ്ങളുണ്ടാക്കുന്ന നാല് കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെക്കും", നെതന്യാഹു പറഞ്ഞു.

ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ വെച്ച്‌ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ യാത്രക്ക് രണ്ട് രാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് വിസ ഒഴിവാക്കാന്‍ യുഎഇയും ഇസ്രയേലും തീരുമാനമെടുത്തെന്ന് നെതന്യാഹു പ്രഖ്യാപിച്ചത്. യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്യൂചിന്‍, യുഎഇ ധനകാര്യ മന്ത്രി ഒബൈദ് ഹുമൈദ് അല്‍ തായിര്‍, യുഎഇ സാമ്ബത്തികകാര്യ മന്ത്രി അബ്ദുള്ള ബിന്‍ തൗഖ് അല്‍ മറി എന്നിവരുടെ പങ്കാളിത്തത്തിലുള്ള കൂടിക്കാഴ്ചയ്ക്ക് നെതന്യാഹു ആതിഥേയത്വം വഹിച്ചു. കഴിഞ്ഞ മാസം യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ സാന്നിധ്യത്തില്‍ വൈറ്റ് ഹൗസില്‍ വെച്ചാണ് യുഎഇ ഇസ്രയേലുമായി സമാധാന കരാറിൽ ഒപ്പുവെച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter