യമൻ യുദ്ധം അവസാനിപ്പിക്കാൻ ഖുർആൻ ഉദ്ധരിച്ച് റഷ്യൻ പ്രസിഡണ്ടിന്റെ ആഹ്വാനം
- Web desk
- Sep 20, 2019 - 14:12
- Updated: Sep 20, 2019 - 19:06
അങ്കാറ: യമനിൽ തുടർന്ന് കൊണ്ടിരിക്കുന്ന ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാൻ മുസ്ലിം രാജ്യങ്ങളോട് ഖുർആനിക സൂക്തങ്ങൾ ഉദ്ധരിച്ച് ആഹ്വാനം ചെയ്ത് റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുടിൻ. തുർക്കിഷ് തലസ്ഥാനമായ അങ്കാറയിൽ ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് യമനിൽ ഹൂതി വിമതർക്കെതിരെ സൗദി അറേബ്യയുടെ നേതൃത്വത്തിൽ സഖ്യ സേന യമനിൽ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധത്തിന് അറുതി വരുത്തണമെന്ന് പുടിൻ അഭ്യർത്ഥിച്ചത്. 'പരസ്പര ശത്രുക്കളായിരുന്നപ്പോള്‍ നിങ്ങള്‍ക്കു അല്ലാഹു ചെയ്തു തന്ന അനുഗ്രഹം സ്മരിക്കുക. നിങ്ങളുടെ മനസ്സുകളവന്‍ യോജിപ്പിക്കുകയും അങ്ങനെ ദിവ്യാനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളാവുകയും ചെയ്തു' എന്നർത്ഥം വരുന്ന ഖുർആനിലെ മൂന്നാം അധ്യായമായ ഇംറാനിലെ 103 മത്തെ സൂക്തമാണ് പുടിൻ ഉദ്ധരിച്ചത്. സൗദിയിൽ സർക്കാരിന് കീഴിലുള്ള ഏറ്റവും വലിയ എണ്ണ ഉത്പാദന കമ്പനിയായ അരാംകോയിൽ യെമനിലെ ഹൂതി വിമതർ മിസൈൽ ആക്രമണം നടത്തിയതിനെ തുടർന്ന് മേഖല അശാന്തമായതിനിടയിലാണ് റഷ്യൻ പ്രസിഡണ്ടിന്റെ ആഹ്വാനം
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment