ഖാസിം സുലൈമാനിയുടെ വധത്തിൽ അമേരിക്കയോട്​ പ്രതികാരം ചെയ്യും, നിരപരാധികളെ ലക്ഷ്യം വെക്കില്ല-ഇറാൻ
തെഹ്റാൻ:ഡ്രോണ്‍ ആക്രമണത്തിലൂടെ ഇറാന്‍ റെവലൂഷനറി ഗാര്‍ഡ്​ മേധാവി ജനറല്‍ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിൽ അമേരിക്കയോട് കലി തീരാതെ ഇറാൻ. സുലൈമാനിയുടെ വധത്തിൽ അമേരിക്കയോട്​ പ്രതികാരം ചെയ്യുമെന്നും കൊലയാളികളെയും ഉത്തരവാദികളെയുമാണ്​ ലക്ഷ്യം വെക്കുകയെന്നും ഇറാന്‍ ഭീഷണി മുഴക്കി. എന്നാൽ നിരപരാധികള്‍ക്കെതിരെ നടപടി സ്വീകരിക്കില്ലെന്നും റെവലൂഷനറി ഗാര്‍ഡ്​ മേധാവി മേജര്‍ ജനറല്‍ ഹുസൈന്‍ സലാമി പറഞ്ഞു.

ദക്ഷിണാഫ്രിക്കയിലെ യു.എസ്​ അംബാസഡര്‍ ലാനാ മാര്‍ക്കിനെ കൊലപ്പെടുത്താന്‍ ​അമേരിക്കയിലെ തെരഞ്ഞെടുപ്പിന്​ മുമ്പ് ഇറാന്‍ ലക്ഷ്യമിടുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്​തിരുന്നു. ഇത്തരമൊരു നടപടിയുണ്ടായാല്‍ ആയിരമിരട്ടി ശക്തിയില്‍ ഇറാനെതിരെ ആ​​ക്രമണമുണ്ടാകുമെന്ന്​ പ്രസിഡന്‍റ്​ ​ട്രംപ്​ ഭീഷണിപ്പെടുത്തിയിരുന്നു.

എന്നാൽ തങ്ങൾക്ക് ഇങ്ങനെയൊരു പദ്ധതി ഇല്ലെന്ന് വ്യക്തമാക്കി ഇറാൻ രംഗത്തെത്തി. ''മിസ്റ്റർ ട്രംപ്​, ഞങ്ങളുടെ മഹാനായ കമാന്‍ഡറുടെ രക്തസാക്ഷിത്വത്തോടുള്ള പ്രതികാരം നിശ്ചയദാര്‍ഢ്യവും ഗൗരവമുള്ളതും യഥാര്‍ഥവുമാണ്, പക്ഷേ ഞങ്ങള്‍ മാന്യരാണ്, നീതിയോട്​ കൂടി മാത്രമേ പ്രതികാരം ചെയ്യൂ. ഞങ്ങളുടെ രക്തസാക്ഷി സഹോദര​ന്‍റെ രക്തത്തിനായി ദക്ഷിണാഫ്രിക്കയിലെ ഒരു വനിതാ അംബാസഡറെ ആക്രമിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഈ മഹാനായ മനുഷ്യ​ന്‍റെ രക്തസാക്ഷിത്വത്തില്‍ നേരിട്ടോ അല്ലാതെയോ പങ്കാളികളായവരെ ലക്ഷ്യംവെക്കും'' -മേജര്‍ ജനറല്‍ ഹുസൈന്‍ സലാമി പറഞ്ഞു. ജനുവരിയില്‍ അമേരിക്കന്‍ ആക്രമണത്തില്‍ ഖാസിം സുലൈമാനിക്കൊപ്പം ഇറാന്‍ ഇറാഖിലെ അമേരിക്കന്‍ താവളങ്ങളില്‍ ആക്രമണം നടത്തിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter