തുർക്കിയിലെ മറ്റൊരു പുരാതന മസ്ജിദും തുറക്കുന്നു: ചോറാ മസ്ജിദിലും ഇനി ബാങ്കൊലി മുഴങ്ങും
ഇസ്താംബൂൾ: ചരിത്ര പ്രസിദ്ധമായ ആയാ സോഫിയ മസ്ജിദായി പരിവർത്തിപ്പിച്ചതിന് പിന്നാലെ ഇസ്തംബൂളിലെ മറ്റൊരു പുരാതന മസ്ജിദും പരിവർത്തനത്തിനൊരുങ്ങുന്നു. 75 വർഷങ്ങളിലധികമായി മ്യൂസിയമായി ഉപയോഗിച്ചിരുന്ന ചോറാ മസ്ജിദാണ് വീണ്ടും ആരാധനക്കായി വിശ്വാസികൾക്ക് തുറന്നു കൊടുക്കുന്നത്. ഇതിനായി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ ഉത്തരവിട്ടു. തുർക്കിയിലെ ഔദ്യോഗിക സർക്കാർ പത്രത്തിൽ ഇത് സംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ചു.

ബൈസന്റിയൻ യുഗത്തിൽ ഒരു ചർച്ചായാണ് ഈ മഹാ സൗധം നിർമ്മിക്കപ്പെട്ടത്. 'കനീസ ശൂറ' 'പരിശുദ്ധ കനീസ' എന്നിങ്ങനെയായിരുന്നു ഇതിന്റെ നാമം. ഇസ്താംബൂൾ വിജയത്തിന് 50 വർഷങ്ങൾക്കു ശേഷം ബായസീദ് രണ്ടാമന്റെ മന്ത്രി അതീഖ് അലി പാഷയാണ് ഈ നിർമ്മിതി മസ്ജിദാക്കി പരിവർത്തിപ്പിക്കാൻ ഉത്തരവിട്ടത്. 440 വർഷങ്ങൾ മസ്ജിദായി വിശ്വാസികൾ ഇബാദത്ത് നിർവഹിച്ച ഈ സൗധം 1945 ലാണ് മ്യൂസിയമാക്കി മാറ്റാൻ തുർക്കി ഭരണകൂടം തീരുമാനിച്ചത്. 2019 നവംബറിൽ ഈ തീരുമാനം റദ്ദാക്കി മസ്ജിദ് ഉസ്മാനീ ഖലീഫമാരുടെ വഖ്ഫ് സ്വത്താണെന്ന് തുർക്കിയിലെ ഉന്നത കോടതി വിധി പ്രസ്താവിച്ചതോടെയാണ് മസ്ജിദാക്കി പരിവർത്തിപ്പിക്കാനുള്ള നടപടിയുമായി തുർക്കി ഭരണകൂടം മുന്നോട്ടു പോകുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter