ബാബരി മസ്ജിദിന് പകരം വാഗ്ദാനം ചെയ്യപ്പെട്ട ഭൂമി  സുന്നി വഖഫ് ബോർഡ് സ്വീകരിക്കുന്നു
ലഖ്നൗ: ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കാൻ അനുമതി നൽകിയതിനൊപ്പം പകരമായി മസ്ജിദ് നിർമിക്കാനായി സുപ്രീം കോടതി വാഗ്ദാനം ചെയ്ത അഞ്ച് ഏക്കർ ഭൂമി സുന്നി വഖഫ് ബോര്‍ഡ് സ്വീകരിക്കുന്നു.

ക്ഷേത്രം നിർമിക്കാൻ അനുമതി നൽകിയ വിധിയെ ചോദ്യം ചെയ്ത് വിവിധവ്യക്തികളും സംഘടനകളും സമര്‍പ്പിച്ച ഹരജികൾ സുപ്രീം കോടതി തള്ളിയതോടെയാണ് ഭൂമി സ്വീകരിക്കാൻ സുന്നി വഖഫ് ബോര്‍ഡ് തീരുമാനിച്ചത്. ക്ഷേത്രം നിർമിക്കാൻ ഉത്തർപ്രദേശ് സർക്കാർ സമിതിയെ നിയോഗിച്ചതും നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള പദ്ധതികൾ തയ്യാറായതും സുന്നി പക്ഷത്തെ ഭൂമി സ്വീകരിക്കാൻ പ്രേരിപ്പിച്ചിടുണ്ടാവുമെന്ന് കരുതപ്പെടുന്നു. സുപ്രിം കോടതി വിധിയില്‍ നീതി ലഭിച്ചില്ലെന്ന് അഭിപ്രായപ്പെട്ട മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് ഭൂമി സ്വീകരിക്കുന്നില്ലെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter