ലൗ ജിഹാദ് പരാമർശത്തിൽ സിനഡിനുള്ളിൽ എതിർപ്പ് രൂക്ഷം
കൊ​ച്ചി: രാജ്യത്തുടനീളം പൗരത്വഭേദഗതി ബില്ലിനെതിരെ ശക്തമായ സമരങ്ങൾ അരങ്ങേറുന്ന സന്ദർഭത്തിൽ കേരളത്തിൽ ലൗജിഹാദ് നടക്കുന്നുണ്ടെന്ന സംഘപരിവാറിന്റെ മുൻ വാദങ്ങളുമായി രംഗത്തെത്തിയ സീ​റോ മലബാർ സഭയുടെ നടപടിക്കെതിരെ സഭക്കുള്ളിൽ ഭിന്നത രൂ​ക്ഷം. ലൗ ജിഹാദിനെക്കുറിച്ചുള്ള സി​ന​ഡ് പ്ര​മേ​യം മ​ത​സൗ​ഹാ​ര്‍ദം ത​ക​ര്‍ക്കു​ന്ന​താ​ണെ​ന്ന്​ അ​തി​രൂ​പ​ത വൈ​ദി​ക സ​മി​തി സെ​ന​റ്റ്​ അം​ഗം ഫാ. ​ജോ​സ് വൈ​ലി​ക്കോ​ട​ത്ത് പ​റ​ഞ്ഞു. ലൗ ജി​ഹാ​ദ് വി​ഷ​യ​ത്തി​ല്‍ സ​ഭ പാ​സാ​ക്കി​യ പ്ര​മേ​യ​ത്തി​നെ​തി​രെ ക​ടു​ത്ത വി​യോ​ജി​പ്പാ​ണ് ഒ​രു​വി​ഭാ​ഗം വൈ​ദി​ക​ര്‍ക്കു​ള്ള​ത്. വി​ഷ​യ​ത്തി​ല്‍ സ​ഭ​ത​ന്നെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ തെ​ളി​വൊ​ന്നും ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് ഇ​വ​ര്‍ പ​റ​യു​ന്നു. പൗരത്വ ഭേദഗതി ബില്ലിന് അനുകൂലമായി ഒരു സഭാംഗം ആർഎസ്എസ് മുഖപത്രത്തിൽ ലേഖനം പ്രസിദ്ധീകരിച്ചതും അംഗങ്ങളുടെ ശക്തമായ എതിർപ്പിനു കാരണമായിരിക്കുകയാണ്. അ​ടി​യ​ന്ത​ര സി​ന​ഡ് ചേ​ര്‍​ന്ന് പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ പ്ര​മേ​യം പാ​സാ​ക്ക​ണ​മെ​ന്നാ​ണ് ഒ​രു​വി​ഭാ​ഗം വൈ​ദി​ക​രു​ടെ നി​ല​പാ​ട്. സം​സ്​​ഥാ​ന​ത്ത്​ ലൗ ജി​ഹാ​ദ് വ്യാ​പ​ക​മാ​ണെ​ന്ന ത​ര​ത്തി​ല്‍ സീ​റോ മ​ല​ബാ​ര്‍ സ​ഭ പ​ള്ളി​ക​ളി​ല്‍ ഞാ​യ​റാ​ഴ്​​ച ക​ര്‍ദി​നാ​ൾമാര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി​യു​ടെ ഇ​ട​യ​ലേ​ഖ​നം വായിച്ചത് ഏറെ വിവാദങ്ങൾക്ക് വെച്ചിരുന്നു. ​എന്നാ​ല്‍, ഇ​ട​യ​ലേ​ഖ​നം മി​ക്ക പള്ളികളിലും വാ​യി​ച്ചി​ല്ല. സിനഡിന്റെ വി​ല​യി​രു​ത്ത​ലി​നെ വി​മ​ര്‍ശി​ച്ച്‌ എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യി​ലെ വൈ​ദി​ക സ​മി​തി സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ഫാ. ​കു​ര്യാ​ക്കോ​സ് മു​ണ്ടാ​ട​ന്‍ ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ മു​ഖ​പ്പ​ത്ര​മാ​യ സത്യദീപത്തിൽ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter