ഖശോഗി വധം: റിപ്പോര്‍ട്ട് പുറത്തുവിടുമെന്ന് യു.എസ് ഇന്റലിജന്‍സ് മേധാവി

ജമാല്‍ ഖശോഗി വധക്കേസിലെ ഇതുവരെ പുറത്തുവവിടാത്ത റിപ്പോര്‍ട്ട് കൈമാറുമെന്ന് ബൈഡന്‍ ഭരണകൂടത്തില്‍ പുതിയ യു.എസ് ഇന്റലിജന്‍സ് മേധാവി എവരില്‍ ഹെയ്‌നസ്.

ഖശോഗി വധക്കേസിലെ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ദേശീയ ഇന്റലിജന്‍സ് ഡയറക്ടറോട് ആവശ്യപ്പെടുന്ന പ്രതിരോധ ബില്‍ 2019 ല്‍ യു.എസ് കോണ്‍ഗ്രസ് പാസാക്കിയിരുന്നു. 
ട്രംപ് അധികാരമൊഴിയുന്നതും പുതിയ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവരുന്നതും സഊദിക്ക് വിനയാകുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
സഊദി  ഭരണകൂടത്തിന്റെ വിമര്‍ശകനും വാഷിങ്ങ്ടണ്‍ പോസ്റ്റ് കോളമിസ്റ്റുമായ ഖശോഗി 2018 ഒക്ടോബറിലാണ് ഇസ്തംബൂളിലെ സഊദി കോണ്‍സുലേറ്റില്‍ വെച്ച് കൊല്ലപ്പെട്ടത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter