ബാബരി വിധിയിൽ പുനപരിശോധന ഹർജി നൽകാൻ കൂടുതൽ കക്ഷികൾ
ന്യൂഡല്‍ഹി: അയോധ്യയിൽ ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കാൻ അനുമതി നൽകിയ സുപ്രീംകോടതി വിധിക്കെതിരെ കൂടുതല്‍ സംഘടനകള്‍ പുന:പരിശോധനാ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചു. ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ മൂന്ന് മുസ്‌ലിം കക്ഷികള്‍ കൂടിയാണ് സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജികള്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. കേസിലെ കക്ഷികളായ ഹാജി മഹ്ബൂബ്, മൗലാന ഹിസ്ബുള്ള,കേസിലെ ആദ്യകക്ഷികളില്‍ ഒരാളായ ഹാജി അബ്ദുള്‍ അഹമ്മദിന്റെ മക്കളായ ഹാജി അസദ് അഹമ്മദും ഹഫീസ് റിസ്വാന്‍ എന്നിവരാണ്പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ ഒരുങ്ങുന്നത്. ഹാജി അസദ് അഹമ്മദും ഹഫീസ് . ഭരണഘടനാ ബെഞ്ച് വിധിക്കെതിരെപുനഃപരിശോധനാ ഹര്‍ജികള്‍ നല്‍കാന്‍ ഇതിനോടകം ഏഴു മുസ്ലിം കക്ഷികള്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, കേസിലെ ഏറ്റവും പ്രധാനപ്പെട്ട കക്ഷികളില്‍ ഒരാളായ സുന്നി വഖഫ് ബോര്‍ഡില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇപ്പോഴും ഏകാഭിപ്രായം രൂപപ്പെട്ടിട്ടില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter