തബ്‌ലീഗ് ജമാഅത്തിനെതിരെയുള്ള കേസ്: അറസ്റ്റിലായിരുന്ന 20 വിദേശികളെ മുംബൈ കോടതി കുറ്റവിമുക്തരാക്കി
മുംബയ്: ഇന്ത്യയിലുടനീളം കൊവിഡ് പടർന്നു പിടിക്കാൻ കാരണം ഡൽഹിയിലെ മർകസ് നിസാമുദ്ദീനിൽ നടന്ന സമ്മേളനമാണെന്ന വലതുപക്ഷ മാധ്യമങ്ങളുടെ പ്രചരണത്തിന്റെ മുനയൊടിച്ച് മുംബൈ ഹൈക്കോടതി വിധി. സമ്മേളനം മൂലം കൊവിഡ് ലോക്ക്ഡൗണിന്റെ ഭാഗമായുള്ള നിരോധന ഉത്തരവുകള്‍ ലംഘിച്ച്‌ തബ്‌ലീഗ് ജമാഅത്തില്‍ പങ്കെടുത്ത കേസില്‍ അറസ്റ്റിലായിരുന്ന 20 വിദേശികളെ മുംബൈ കോടതി കുറ്റവിമുക്തരാക്കി. കേസില്‍ വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിക്കാത്തതിനാലാണ് കോടതി ഇവരെ വെറുതെവിട്ടത്.

"സംശയത്തിന്റെ നിഴലിനപ്പുറം പ്രതികള്‍ നടത്തിയ നിയമ ലംഘനത്തിന് പ്രോസിക്യൂഷന്റെ പക്കല്‍ തെളിവുകളില്ല.ബോംബെ പൊലീസ് നിയമത്തിലെ 37-ാം വകുപ്പ് പ്രകാരം കുറ്റാരോപിതര്‍ നിയമം ലംഘിച്ചതിനും തെളിവുകളില്ല." അന്ധേരി കോടതിയിലെ മജിസ്‌ട്രേറ്റ് ആര്‍.ആര്‍.ഖാന്‍ ഉത്തരവില്‍ പറഞ്ഞു. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 269, 270 പ്രകാരം വിദേശ നിയമം, പകര്‍ച്ചവ്യാധി നിയമം, ദുരന്ത നിവാരണ നിയമം എന്നി വകുപ്പുകള്‍ ചുമത്തിയാണ് തബ്ലീഗ് ജമാഅത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നത്.

എന്നാല്‍ പൊലീസ് ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇവര്‍ ലോക്ക്ഡൗണ്‍ ലംഘിച്ചെന്ന് കണ്ടെത്താനായിട്ടില്ലെന്നും കോടതി പറഞ്ഞു. പ്രതികള്‍ ഒത്തുകൂടി നിയമം ലംഘിക്കുന്നത് കണ്ടിട്ടില്ലെന്ന സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് ഇവര്‍ കുറ്റക്കാരല്ലെന്ന് കോടതി വിലയിരുത്തിയത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter