ഗൾഫ് പ്രതിസന്ധിക്ക് പരിഹാരമാവുന്നു: ജിസിസി സെക്രട്ടറി ജനറൽ ദോഹയിൽ
ദോഹ: ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ പ്രതിസന്ധിക്ക് പരിഹാരമാവുന്നതിന്റെ സൂചനയായി ജിസിസി സെക്രട്ടറി ജനറല്‍ നായിഫ് ഫലാഹ് അല്‍ ഹജ്‌റഫ് ദോഹയിലെത്തി. റിയാദില്‍ നിന്ന് സ്വകാര്യ വിമാനത്തില ഖത്തറിലെത്തിയ അദ്ദേഹം ഖത്തര്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ആല്‍ഥാനിയുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. ഈ മാസം ആദ്യം സൗദി, കുവൈത്ത്, ഒമാന്‍ വിദേശകാര്യ മന്ത്രിമാരുമായി അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. കൊറോണ വൈറസ് വ്യാപനം ചെറുക്കുന്നതിനായി ഗൾഫ് രാജ്യങ്ങൾ സ്വീകരിക്കേണ്ട നടപടികളും ഇരുവരും ചർച്ച ചെയ്തു. മുഴുവൻ രാജ്യങ്ങളുടെയും പുരോഗതിക്ക് നടപ്പിലാക്കേണ്ട പദ്ധതികളും ചർച്ചയിൽ കടന്നുവന്നു.

ഖത്തര്‍ ഉപരോധവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പുരോഗതിയുണ്ടായതായി വിദേശ കാര്യ മന്ത്രാലയം വക്താവ് ലുലുവ അല്‍ ഖാതിര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ ആഴ്ച്ചകള്‍ക്കുള്ളില്‍ നിര്‍ണായക വെളിപ്പടുത്തല്‍ ഉണ്ടായേക്കുമെന്നും ബ്ലൂംബെര്‍ഗ് ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞിരുന്നു. അമേരിക്കയും സമാനമായ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter