ഉമര്‍ഖാലിദിനും ജാമിഅ മില്ലിയ  വിദ്യാര്‍ഥികള്‍ക്കുമെതിരെ യു.എ.പി.എ
ന്യൂഡല്‍ഹി: ഡല്‍ഹിയിൽ സംഘപരിവാർ ആക്രമികൾ അഴിച്ച് വിട്ട വംശഹത്യയിൽ പ്രതിചേർത്ത ജെ.എന്‍യു വിദ്യാര്‍ഥി ഉമര്‍ഖാലിദിനും ജാമിഅ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളായ ജാമിഅ വിദ്യാര്‍ഥികളായ മീരാന്‍ ഹൈദര്‍, സഫൂറ സര്‍ഗാര്‍ എന്നിവര്‍ക്കുമെതിരെയാണ് ഡല്‍ഹി പൊലിസ് യു.എ.പി.എ ചുമത്തിയിരിക്കുന്നത്. പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ സജീവമായി പങ്കെടുത്ത ഇവർക്കെതിരെ രാജ്യദ്രോഹം, കൊലപാതകം, കൊലപാതക ശ്രമം, പരസ്പര വിദ്വേഷം സൃഷ്ടിച്ച്‌ കലാപത്തിന് ശ്രമിക്കണം തുടങ്ങിയ കാരണങ്ങൾ പ്രകാരമാണ് കേസ്. സഫൂറ സര്‍ഗാര്‍ ജാമിഅ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ മീഡിയ കോര്‍ഡിനേറ്ററും ഹൈദര്‍ ജാമിഅ കോര്‍ഡിനേഷന്‍ കമ്മിറ്റിയിലെ അംഗവുമാണ്. കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികള്‍ക്ക് മേല്‍ രാജ്യദ്രോഹം, കൊലപാതകം, കൊലപാതക ശ്രമം, പരസ്പര വിദ്വേഷം സൃഷ്ടിച്ച്‌ കലാപത്തിന് ശ്രമിക്കല്‍ എന്നീ കുറ്റങ്ങളാണ് പൊലിസ് ചുമത്തിയിട്ടുള്ളത്. വിദ്യാര്‍ഥികള്‍ക്കെതിരായ യു.എ.പി.എ കേസില്‍ ജാമിഅ കോര്‍ഡിനേഷന്‍ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. വിദ്യാര്‍ഥികളെ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്ന് കോര്‍ഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെടുകയും ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter