റമദാൻ മാസപ്പിറവി അറിയിക്കുക- ഖാസിമാർ
കോഴിക്കോട്: നാളെ (ശഅ്ബാന്‍ 29 വ്യാഴം) റമളാന്‍ മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ പിറവി ദര്‍ശിക്കുന്നവര്‍ വിവരമറിയിക്കണമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (0483 2836700), സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ (9447630238), കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി (9447172149), സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് (9447405099) എന്നിവര്‍ അറിയിച്ചു. മാസപ്പിറവി കണ്ടാൽ അറിയിക്കണമെന്ന് വിവിധ ഗൾഫ് രാജ്യങ്ങളിലുള്ള ഖാസിമാരും അറിയിച്ചിട്ടുണ്ട്. ഖത്തർ, സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങളിലുമുള്ള ഔഖാഫ് മന്ത്രാലയങ്ങളും പൗരന്മാരോട് മാസപ്പിറവി കണ്ടാൽ അറിയിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter