ഡൽഹി വംശഹത്യ: അക്രമികൾക്ക് അനുകൂലമായി പുസ്തകം: പ്രസിദ്ധീകരണത്തിൽ  പിന്മാറുന്നതായി ബ്ലൂംസ്ബറി
ന്യൂഡല്‍ഹി: 2020 ഫെബ്രുവരിയില്‍ മുസ്‌ലിംകളോട് വിവേചനം കാണിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തവർക്ക് നേരെ സംഘ് പരിവാർ അക്രമികൾ അഴിച്ച് വിട്ട വംശഹത്യ അടിസ്ഥാനമാക്കിയുള്ള പുസ്തക പ്രസിദ്ധീകരണം പിന്‍വലിച്ചതായി പ്രശസ്ത പുസ്തക പ്രസാധകരായ ബ്ലൂംസ്ബറി. വംശഹത്യയ്ക്ക് കാരണക്കാരനായ ബി.ജെ.പി നേതാവ് കപില്‍ മിശ്രയെ ചടങ്ങില്‍ ആദരിക്കുമെന്ന് പോസ്റ്റര്‍ ഇറക്കിയതോടെയാണ് ബ്ലൂംസ്ബര്‍ഗിന്റെ പിൻവാങ്ങൽ. എന്നാല്‍ തങ്ങളുടെ അനുമതിയില്ലാതെയാണ് ബ്ലൂംസ്ബര്‍ഗിന്റെ ലോഗോ ഉപയോഗിച്ച്‌ പോസ്റ്റര്‍ ഇറക്കിയതെന്നും പുസ്തക പ്രസിദ്ധീകരണത്തില്‍ നിന്ന് പിന്‍വലിയുകയാണെന്നും അവര്‍ അറിയിച്ചു.

50 പേര്‍ കൊല്ലപ്പെട്ട കലാപത്തിലേക്ക് നയിച്ചത് ബി.ജെ.പി നേതാവ് കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗമായിരുന്നു. പ്രസാധകരുടെ അനുമതിയോ അറിവോ കൂടാതെ എഴുത്തുകാര്‍ വെര്‍ച്വല്‍- പ്രീ പബ്ലിക്കേഷന്‍ ലോഞ്ചിങ് പരിപാടി നടത്താന്‍ പദ്ധതിയിടുകയായിരുന്നുവെന്ന് ബ്ലൂംസ്ബറി പറഞ്ഞു. സെപ്റ്റംബറിലാണ് 'ഡല്‍ഹി കലാപം 2020: ആരും പറയാത്ത കഥ' എന്ന പേരില്‍ പുസ്തകം ഇറങ്ങാനിരുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തെ ബ്ലൂംസ്ബറി കടപ്പാടുണ്ടെന്നും ബ്ലൂംസ്ബറി പ്രസ്താവനയില്‍ പറഞ്ഞു

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter